അത്തോളിയിൽ കേരളോത്സവം സമാപിച്ചു ',
മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധി ഉയർത്തണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്
സ്വന്തം ലേഖിക
അത്തോളി :കേരളോത്സവത്തിൽ പങ്കെടുക്കാൻ പ്രായപരിധി ഉയർത്തണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അഭിപ്രായപ്പെട്ടു.സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ അത്തോളി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
നിലവിൽ പ്രായപരിധി 40 വയസ്സാണ്, കുറഞ്ഞത് 55 വയസ്സ് ആയി എങ്കിലും പ്രായപരിധിയായി ഉയർത്താൻ യുവജന ക്ഷേമ ബോർഡ് നടപടി സ്വീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ റിജേഷ് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം സരിത, ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ കാപ്പിൽ, വാർഡ് മെമ്പർമാരായ ശാന്തി മാവീട്ടിൽ, പി കെ ജുനൈസ്, ജോയിന്റ് കൺവീനർ സുനിൽ കൊളക്കാട്, അസി. സെക്രട്ടറി എ പി മിനി എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ അത്തോളി ജി വി ജി എച്ച് എസിൽ നിന്നും എസ് എസ് എൽ സി യിൽ എ പ്ലസ് നേടിയവരെ അനുമോദിച്ചു.
വിവിധ മത്സരങ്ങൾ നടന്നു.