ആനപ്പാറ ജലോത്സവം:
ജേതാക്കളെ അനുമോദിച്ചു
അത്തോളി :കൊങ്ങന്നൂർ ആനപ്പാറ ഓർമ്മ ഓണം ഫെസ്റ്റിന്റെ ഭാഗമായി നടന്ന ജലോത്സവത്തിൽ ജേതാക്കളായവരെ ആദരിച്ചു. രണ്ടുപേരുടെ തോണി തുഴയൽ മത്സരത്തിൽ ജേതാക്കളായ ഒ.ടി.ബാബു, ഒ.ടി.ബിജു സഹോദരങ്ങളെ കെ.ടി. കുഞ്ഞിരാമൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിലാണ് അനുമോദിച്ചത് .
ആനപ്പാറ ഓർമ്മ ഓണം ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ സ്വാഗത സംഘം രക്ഷാധികാരി ടി.പി. അശോകൻ പൊന്നാട ചാർത്തി. കൺവീനർ പി.പി. ചന്ദ്രൻ, ട്രഷറർ കെ.ശശികുമാർ എന്നിവർ ഉപഹാരങ്ങൾ നൽകി.കെ ടി ശേഖർ സ്വാഗതവും എം.കെ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.