അത്തോളി ആനപ്പാറ, ഓണാഘോഷത്തിന് ഒരുങ്ങി ', 'ഓർമ്മ' കൂട്ടായ്മയുടെ
സംഘാടകസമിതി യോഗം ഇന്ന്(23-06-24)
വൈകീട്ട് 5 ന്
അത്തോളി : കൊങ്ങന്നൂർ ആനപ്പാറ പുഴയോരത്ത് ഓണാഘോഷത്തിന് ഒരുങ്ങുന്നു.
ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന
പരിപാടിയുടെ സംഘാടക സമിതി യോഗം ഇന്ന് വൈകീട്ട് 5 ന് ആനപ്പാറ പാതാറിൽ ചേരും
30 വർഷം മുമ്പ് വിപുലമായി ആനപ്പാറയിൽ കേന്ദ്രീകരിച്ച് നടത്തിയ ഓണാഘോഷം പുതിയ കൂട്ടായ്മയിൽ ഇത് മൂന്നാം തവണയാണ് ഒരുങ്ങുന്നത്.
ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ
സംഘം പ്രസിഡൻ്റ് കെ പി ആനന്ദൻ്റെ അധ്യക്ഷതയിലാണ് യോഗം.