ആവേശമായി ജില്ലാ മൗണ്ടെയിൻ സൈക്കിൾ ചാമ്പ്യൻഷിപ്പ് ; ചക്കാലക്കൽ എച്ച് എസ് സ്കൂളും കൈതപൊയിൽ എം ഇ എസ് ഹൈസ്ക്കൂളും ഓവറോൾ ചാമ്പ്യന്മാർ
കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി കോടഞ്ചേരി, കൈതപൊയിൽ മേഖലയിൽ നടന്ന ജില്ലാതല മൗണ്ടെയിൻ സൈക്കിൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു.
വേങ്ങാത്തറമ്മൽ ടി വി മായിൻ കുട്ടി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയ്ക്ക് വേണ്ടി ജില്ലാ സൈക്കിളി ങ് അസോസിയേഷൻ നടത്തിയ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ ചക്കാലക്കൽ ഹൈസ്ക്കൂളും പെൺ കുട്ടികളുടെ വിഭാഗത്തിൽ
എം ഇ എസ്
ഫാത്തിമ റഹീം ഹൈസ്ക്കൂളും ഓവറോൾ ചാമ്പ്യന്മാരായി.
ഓവറോൾ റണ്ണറപ്പ് പുതുപ്പാടി സ്പോർട്സ് അക്കാദമിയും പുതുപ്പാടി മർക്കസ് പബ്ലിക്ക് സ്കൂൾ മൂന്നാം സ്ഥാനവും നേടി.
സമാപന ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദു റഹിമാൻ സമ്മാന ദാനം നിർവ്വഹിച്ചു. സൈക്ലിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി യു കെ ശ്രീജി കുമാർ അധ്യക്ഷത വഹിച്ചു.
കൈതപൊയിൽ എം ഇ എസ് ഫാത്തിമ റഹീം സ്ക്കൂൾ മാനേജർ കെ എം ഡി മുഹമ്മദ്, പ്രിൻസിപ്പൽ സി സുനിൽ ,പുതുപ്പാടി സ്പോർട്സ് അക്കാദമി സെക്രട്ടറി ബിജു വാച്ചാലിൽ , ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ ഇ കെ ശാന്ത കുമാർ , പി പി മനോഹരൻ, എൻ കെ അസീസ്, പി കെ അൻവർ , ടി കെ സുഹൈൽ, പി എം റിയാസ് എന്നിവർ സംസാരിച്ചു.
ഫോട്ടോ - I: ബോയിസ് ഓവറോൾ ചാമ്പ്യന്മാരായ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ ടീം ന് സമാപന ചടങ്ങിൽ വിജയികൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദു റഹിമാൻ സമ്മാന ദാനം നിർവ്വഹിക്കുന്നു.
ഫോട്ടോ - 2 - ഗേൾസ് ഓവറോൾ ചാമ്പ്യന്മാരായ എം ഇ എസ് സ്കൂൾ കൈതപൊയിൽ സ്കൂൾ ടീം ന് സമാപന ചടങ്ങിൽ വിജയികൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദു റഹിമാൻ സമ്മാന ദാനം നിർവ്വഹിക്കുന്നു.