വിവരാവകാശം: അത്തോളി കെ എസ് ഇ ബി ഓഫീസിൽ ബോർഡ് സ്ഥാപിച്ചു
വിവരാവകാശം: അത്തോളി കെ എസ് ഇ ബി ഓഫീസിൽ ബോർഡ് സ്ഥാപിച്ചു
Atholi News1 Dec5 min

വിവരാവകാശം: അത്തോളി കെ എസ് ഇ ബി ഓഫീസിൽ ബോർഡ് സ്ഥാപിച്ചു 



കോഴിക്കോട് :അത്തോളി കെഎസ്ഇബി ഓഫീസിൽ വിവരാവകാശ ഓഫീസർമാരെ നിയമിക്കുകയും അവരുടെ പേരുകളും ഫോൺ നമ്പറും ഉൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു .കഴിഞ്ഞദിവസം സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ.ടി കെ രാമകൃഷ്ണൻ കെ എസ് ഇ ബി ഓഫീസിൽ നടത്തിയ പരിശോധനയിൽ അപാകത കണ്ടെത്തുകയും തുടർന്ന് നൽകിയ കർശന നിർദ്ദേശത്തെ തുടർന്നുമാണ് ബോർഡുകൾ സ്ഥാപിച്ചത്.കോഴിക്കോട് കളക്ടറേറ്റിൽ നടത്തിയ ഹിയറിങ്ങിനിടെ അത്തോളി കെഎസ്ഇബി ഓഫീസിൽ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും പാലിക്കുന്നില്ലെന്ന് മനസ്സിലാക്കിയ കമ്മീഷണർ ഓഫീസ് പരിശോധിക്കുകയും വീഴചകൾ കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ എസ് പി ഐ ഒയെ നിയമിക്കണമെന്നും വിവരാവകര ഉദ്യോഗസ്ഥരുടെ ബോർഡ് സ്ഥാപിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഇതിനായി ഏഴു ദിവസത്തെ സമയവും അനുവദിച്ചു. എന്നാൽ മൂന്നു ദിവസം കൊണ്ട് തന്നെ എസ് പിഐ ഒ യെയും അസിസ്റ്റൻ്റ് എസ്. പി. ഐ. ഒ യേയും അപ്പീൽ അധികാരിയെയും നിയമിക്കുകയും അവരുടെ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ബോർഡ് സ്ഥാപിച്ച വിവരം കമ്മീഷനിൽ ഫോട്ടോ സഹിതം റിപ്പോർട്ട് ചെയ്തു. കൂടാതെ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ യുമായി ബന്ധപ്പെട്ട ബോർഡും സ്ഥാപിച്ചിട്ടുണ്ട്.വിവരാവകാശവുമായി ബന്ധപ്പെട്ട ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങൾ പോലും നിർവഹിക്കാത്ത മറ്റ് ഓഫീസുകൾക്ക് നേരെയും നടപടികൾ ഉണ്ടാകുമെന്ന് സംസ്ഥാന വിവരാകാശ കമ്മീഷണർ അസ്വ . ടി.കെ. രാമകൃഷ്ണൻ സർക്കാർ വാർത്ത കുറിപ്പിൽ പറഞ്ഞു

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec