വിഷം ഉള്ളിൽ ചെന്നെന്ന് സംശയം:  വളയത്തെ സ്ക്കൂൾ വിദ്യാർത്ഥിനി മരിച്ചു
വിഷം ഉള്ളിൽ ചെന്നെന്ന് സംശയം: വളയത്തെ സ്ക്കൂൾ വിദ്യാർത്ഥിനി മരിച്ചു
Atholi News25 Jun5 min

വിഷം ഉള്ളിൽ ചെന്നെന്ന് സംശയം:

വളയത്തെ സ്ക്കൂൾ വിദ്യാർത്ഥിനി മരിച്ചു



കുറ്റ്യാടി : വിഷം ഉള്ളിൽ ചെന്നെന്ന് സംശയം. ആശുപത്രിയിൽ  ഗുരുതരാവസ്ഥയിൽ 

ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു.

വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവ തീർത്ഥയാണ് ( 14 ) മരിച്ചത്. വയറിളക്കവും ഛർദിലുമായതിനെ തുടർന്ന് തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു. രോഗം ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . 

മാധ്യമ പ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പി സജീവൻ്റെയും ഷൈജ യുടെയും മകളാണ്.


ഇന്ന് രാവിലെയാണ് മരണം സ്ഥിരീച്ചരിച്ചത്.


മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതു ദർശനത്തിന് എത്തിച്ചു.

തുടർന്ന് സംസ്ക്കാരം.

3 ദിവസം മുൻപാണ് അമ്മ വീട്ടിൽ നിന്നും ഫ്രൂട്ടിയിൽ ഭക്ഷ്യ വിഷബാധയെന്നാണ് ആദ്യം ലഭിച്ച വിവരം. എന്നാൽ മിംസ് ആശുപത്രിയിൽ വിദഗ്ധ പരിശോധയിൽ എലിവിഷത്തിൻ്റെ അംശമാണ് കണ്ടെത്തിയതെന്നാണ് വിവരം.

Recent News