വ്യാപാരികൾക്ക് വാണിജ്യ മന്ത്രാലയം:
പ്രമേയവുമായി കാലിക്കറ്റ് ചേംബർ.
കാലിക്കറ്റ് ചേംബറിന് പുതിയ ഭാരവാഹികൾ
കോഴിക്കോട് :സംസ്ഥാനത്ത് വ്യാപാരികൾക്കായി വാണിജ്യ മന്ത്രാലയം രൂപീകരിക്കണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി 24 മത് വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിലുള്ള വ്യവസായ വകുപ്പിൽ ചെറുകിട വ്യാപാരികളുടെ പ്രശ്ന പരിഹാരങ്ങൾക്ക് തടസ്സം നേരിടുകയാണ്. വ്യാപാരികൾക്കായി വകുപ്പ് രൂപീകരിക്കുമ്പോൾ ലക്ഷക്കണക്കിന് വ്യാപാരികളുടെ ഉന്നമനത്തിനും സംരക്ഷണത്തിനും ശാശ്വത പരിഹാരം ഉണ്ടാകുമെന്നും പ്രമേയത്തിൽ പറയുന്നു.
ജി എസ് ടി മേഖല അപ്പ് ലെറ്റ് ട്രിബൂണൽ കോഴിക്കോട് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. നിലവിൽ ജി എസ് ടി സംബന്ധമായ കാര്യങ്ങൾക്ക് തിരുവനന്തപുരത്ത് പോകേണ്ടിവരുന്നു. ഇത് ഒഴിവാക്കാം.
വിഴിഞ്ഞം തുറമുഖവുമായി മലബാർ മേഖലക്ക് ഒരു കണക്ടിവിറ്റി അനിവാര്യമാണ് . ഇതിനായി ബേപ്പൂർ തുറമുഖവുമായി കപ്പൽ സർവീസ് നടപ്പിലാക്കണം.
കോഴിക്കോട് -ബാംഗ്ലൂർ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണം. കോഴിക്കോട് എയർപോർട്ടിൽ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള റൺവേ വികസനം വേഗത്തിലാക്കണം.കോഴിക്കോട് നഗരത്തിന്റെ 2040 മാസ്റ്റർ പ്ലാൻ നടപ്പിലാക്കണം എന്നിവ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.വിനീഷ് വിദ്യാധരൻ
(പ്രസിഡന്റ് )
അഡ്വ.സിറാജുദ്ധീൻ ഇല്ലത്തൊടി (ഹോ. സെക്രട്ടറി ) എ പി
അബ്ദുല്ല കുട്ടി (വൈസ് പ്രസിഡന്റ് )
ഹാഷിം കടക്കാലകം (ജോയിന്റ് സെക്രട്ടറി )
വിശോബ് പനങ്ങാട് (ട്രഷറർ )
എന്നിവരാണ്.
ചേംബർ ഹാളിൽ നടന്ന യോഗത്തിൽ റാഫി പി ദേവസി അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസർ ഐപ്പ് തോമസ്,ബോബിഷ് കുന്നത്ത് എന്നിവർ സംസാരിച്ചു.
ഫോട്ടോ
1-വിനീഷ് വിദ്യാധരൻ
(പ്രസിഡന്റ്)
2.സിറാജുദ്ധീൻ ഇല്ലത്തൊടി
(ഹോ.സെക്രട്ടറി ).