ദേശീയപാത മാവിളിക്കടവ്  ഇന്ന് ഉച്ചയോടെ അടക്കും
ദേശീയപാത മാവിളിക്കടവ് ഇന്ന് ഉച്ചയോടെ അടക്കും
Atholi News16 Sep5 min

ദേശീയപാത മാവിളിക്കടവ്

ഇന്ന് ഉച്ചയോടെ അടക്കും




കോഴിക്കോട് :ദേശീയപാത മാവിളിക്കടവ് ജംക്ഷനിൽ ഇരട്ട അടിപ്പാത രണ്ടാംഘട്ട നിർമാണത്തിന്റെ ഭാഗമായി മാവിളിക്കടവിൽ ദേശീയ പാത തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതൽ അടക്കും.

കണ്ണൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മാവിളിക്കടവ് 'നയാര' പെട്രോൾ ബങ്കിന് മുന്നിൽ ഇടത്തോട്ട് തിരിഞ്ഞു സർവീസ് റോഡിൽ 800 മീറ്റർ സഞ്ചരിച്ച് വേങ്ങേരി മുളിയിൽ ജംക്ഷനിൽ ദേശീയപാതയിൽ കയറണം.

മലാപറമ്പ് ഭാഗത്ത് നിന്നു ദേശീയപാത വഴി കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ വേങ്ങേരി ഓവർ പാസ് കഴിഞ്ഞാൽ ദേശീയപാതയിൽ 700 മീറ്റർ യാത്ര ചെയ്തു 'കിയ' കാർ ഷോറൂമിന് മുന്നിൽ ഇടത് സർവീസ് റോഡിൽ കയറി 900 മീറ്റർ യാത്ര ചെയ്ത് മാവിളിക്കാവ് 'നയാര' പെട്രോൾ ബങ്കിന് മുന്നിൽ ദേശീയ പാതയിൽ കയറണം. മാവിളിക്കാവ് ഇരട്ട അടിപ്പാത നിർമാണം പൂർത്തിയാക്കുന്നത് വരെ മാവിളിക്കടവ് - വേങ്ങേരി വരെ ദേശീയപാതയുടെ സർവീസ് റോഡുകൾ വൺവേ ഗതാഗതം മാത്രമാകും.

കരുവിശ്ശേരി - മാവിളിക്കടവ് റോഡിൽ നിലവിലുള്ള അടിപാത ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി അടക്കും. കരുവിശ്ശേരി ഭാഗത്ത് നിന്നു മാവിളിക്കടവ് പോകേണ്ട വാഹനങ്ങൾ മാവിളിക്കടവ് ദേശീയപാതയിൽ നയാര പെട്രോൾ ബങ്കിന് മുന്നിൽ ദേശീയപാതയിൽ കയറി ഇടത്തേ സർവീസ് റോഡ് വഴി മാവിളിക്കടവിൽ എത്തണം.

Recent News