അത്തോളി സ്റ്റേഷൻ മാർച്ച്:താരീഖ് അത്തോളിക്കും
ലിനീഷ് കുന്നത്തറക്കും ജാമ്യം; അത്താണിയിൽ സ്വീകരണം നൽകി
റിപ്പോർട്ട് :
ആവണി എ എസ്
അത്തോളി : അത്തോളി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിന്റെ പേരിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു.
അത്തോളി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് താരിഖ് അത്തോളി, ഉള്ളിയേരി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ലിനീഷ് കുന്നത്തറ എന്നിവർക്കാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.
13 ദിവസമായി താരിഖ് അത്തോളി
കോഴിക്കോട് സബ് ജയിലിലും ലിനീഷ് കൊയിലാണ്ടി സബ് ജയിലിലും റിമാൻഡിൽ കഴിയുകയായിരുന്നു.
ലിനീഷിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഇരുവർക്കും ജാമ്യം ലഭിച്ചയുടൻ എൻ എസ് യു ദേശീയ സെക്രട്ടറി കെ എം അഭിജിത്ത് , വി ടി സൂരജ് , ദൂർഖിഫിൽ , അഡ്വ. നിഹാൽ , ജൈസൽ അത്തോളി, കെ പി ഹരിദാസൻ , ടി പി അശോകൻ ഉൾപ്പെടെയുള്ളവർ ജയിലിൽ പുറത്ത് നിന്നും മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ ഇരുവരെയും സ്വീകരിച്ചു.
തുടർന്ന് അത്താണിയിലും സ്വീകരണം നൽകി. വൈകുന്നേരത്തോടെ അത്താണിയിൽ നിന്നും ആരംഭിച്ച പ്രകടനം അത്തോളി ഹൈസ്കൂളിന് സമീപം സമാപിച്ചു.
ഡി സി സി സെക്രട്ടറി നിജേഷ് അരവിന്ദ് , എൻ എസ് യു ദേശീയ സെക്രട്ടറി കെ എം അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.
അതിനിടെ
ബാലുശേരി ബ്ലോക്ക് പ്രസിഡന്റ്
ജൈസൽ അത്തോളി, അത്തോളി മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട്,
ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് കെ.കെ.സുരേഷ്,
അജിത് കുമാർ കരുമുണ്ടേരി,
മോഹനൻ കവലയിൽ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, സുധിൻ സുരേഷ്, സതീഷ് കന്നൂര്, നാസ് മാമ്പൊയിൽ,
ഷമീം പുളിക്കൂൽ എന്നിവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.