കൂമുള്ളി വായനശാലയിൽ ഒരുമയുടെ ഓണാഘോഷം
കൂമുള്ളി: ഗിരീഷ് പുത്തഞ്ചേരി ഗ്രന്ഥശാല & ലൈബ്രെറി, അംഗൻവാടി, മാവേലി സ്റ്റോർ ഒത്തൊരുമിച്ചു കൂമുള്ളി വായനശാലയിൽ സംഘടിപ്പിച്ച ജനകീയ ഓണവിരുന്ന് ജന പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും വേറിട്ട് നിന്നു.
ലൈബ്രറിയൻ സബിത സി. കെ, അംഗൻവാടി ടീച്ചർ അനില, മാവേലി സ്റ്റോർ കീപ്പർ ജഷി, വനിതാ വേദി സംഘടകരായ ഷാക്കിറ കുഞ്ഞോത്ത്, സ്മിത, വാർഡ് മെമ്പർ ബൈജു കൂമുള്ളി, അത്തോളി പഞ്ചായത്ത് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ രമേശ് വലിയാറമ്പത്, കെ. ടി. സുരേന്ദ്രൻ മാസ്റ്റർ, ആർ. ബാബു, ടി. പി ശ്രീധരൻ തുടങ്ങി യവർ ഓണവിരുന്നിനു നിറം പകർന്നു