അത്തോളിയിൽ സൈനികൻ്റെ പേരിൽ
റോഡ് ',എം കെ രാഘവൻ എം പി നാടിന് സമർപ്പിച്ചു
അത്തോളി:കണ്ണിപ്പൊയിൽ കവലായി താഴെ റോഡ് ഇനി മുതൽ നായബ് സുബേദാർ എടവാളേരി മാധവക്കുറുപ്പ് റോഡ് എന്ന പേരിൽ അറിയപ്പെടും .
1996 ൽ ജമ്മുകാശ്മീരിലെ സിയാച്ചിനിൽ ഓപ്പറേഷൻ മേഘദൂതിൽ പങ്കെടുത്ത് വീര മൃത്യുവരിച്ച നായബ് സുബൈദാർ എടവാളേരി മാധവക്കുറുപ്പിനോടുള്ള ആദരസൂചകമായാണ് റോഡിന് സൈനികൻ്റെ നാമം നൽകിയത്. റോഡ് ഉദ്ഘാടനവും
നാമകരണവും എം.കെ. രാഘവൻ എം.പി.നിർവഹിച്ചു.
ചടങ്ങിൽ മുൻ സൈനികരായ ഓണററി ക്യാപ്റ്റൻ മാധവൻ നായർ, ജൂനിയർ വാറൻ്റ് ഓഫിസർ കെ.ചന്തുക്കുട്ടി, നായബ് നടുവിലയിൽ കൃഷ്ണക്കുറുപ്പ് എന്നിവരെ എം.കെ. രാഘവൻ എം.പി. പൊന്നാടയണിയിച്ച് ആദരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സി.കെ. റിജേഷ്,
ഷീബ രാമചന്ദ്രൻ, എ.എം. സരിത, സുനിൽ കൊളക്കാട്,
എ.എം. വേലായുധൻ, ടി.ഭാസ്കരൻ നായർ, ആർ.കെ. രവിന്ദ്രൻ,
കെ.ഹരിഹരൻ എന്നിവർ സംസാരിച്ചു .
ഫോട്ടോ : ഉദ്ഘടനവും നാമകരണവും എം കെ രാഘവൻ എം പി നിർവഹിക്കുന്നു