ജുവൈനൽ ഹോമിൽ നിന്നും കാണാതായ 16 കാരനെ കണ്ടെത്തി.
ജുവൈനൽ ഹോമിൽ നിന്നും കാണാതായ 16 കാരനെ കണ്ടെത്തി.
Atholi News26 Sep5 min

ജുവൈനൽ ഹോമിൽ നിന്നും കാണാതായ 16 കാരനെ കണ്ടെത്തി 


കോഴിക്കോട്:വെള്ളിമാടുകുന്ന് ഗവൺമെൻറ് ബോയ്സ് ഹോമിൽ നിന്ന് കാണാതായ അന്തേവാസിയെ പാലക്കാട് കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി ശിവ(16) ആണ് ഹോമിൽ നിന്ന് പുറത്തേക്ക് ചാടിയത്. തൃത്താല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചേവായൂർ പൊലീസ് കുട്ടിയെ ജുവനൈൽ ജസ്റ്റിസിന് മുന്നിൽ ഹാജരാക്കും. പോകുമ്പോൾ ധരിച്ച വെള്ള കള്ളി ഷർട്ട്, വെളുത്ത ട്രൗസർ, കയ്യിൽ ശിവ എന്ന് പച്ച കുത്തിയത് ഇതെല്ലാം സഹിതം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിരുന്നു. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ശിവ.

Tags:

Recent News