മന്ത്രി എ കെ ശശീന്ദ്രൻ പാലോറ
മല സന്ദർശിച്ചു. ബൈപാസ് നിർമാണത്തിലെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി
തലക്കുളത്തൂർ: ബൈപാസ് നിർമാണത്തിലെ ആശങ്ക പരിഹരിക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ പാലോറ മലയിൽ സന്ദർശനം നടത്തി. അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാനും അടഞ്ഞ ഓവുചാലുകൾ അടിയന്തിരമായി നന്നാക്കാനും ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകി. തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി പ്രമീള, പഞ്ചായത്ത് അംഗങ്ങൾ, എൻ എച്ച് എ യുടെ പ്രൊജക്ട് ഡയരക്ടർ അശുദോഷ് സിഹ്ന, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.