തലചായ്ക്കാൻ ഇടമില്ല ചന്ദ്രമതി അമ്മ കാത്തിരിക്കുന്നു.
അത്തോളി: വീടിൻറെ മേൽക്കൂര തകർന്നതോടെ അന്തിയുറങ്ങാൻ കൂരയില്ലാതെ വയോധിക. കഴിഞ്ഞദിവസത്തെ മഴയിലാണ് വീടിൻറെ മേൽക്കൂര പാടെ തകർന്നു വീണത്. കോതങ്കൽ ഈഴപ്പക്കുടി മിത്തൽ ചന്ദ്രമതി അമ്മ (80) ആണ് ആകെ ഉണ്ടായിരുന്ന വീട് മഴയിൽ തകർന്നതോടെ പെരുവഴിയിലായത്. ഭർത്താവ് മരിച്ചതോടെ ചന്ദ്രമതി ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചു വരുന്നത്. ഒരു മകൻ നേരത്തെ മരിച്ചു പോയിരുന്നു. മകൾ മറ്റൊരു സ്ഥലത്ത് വാടകവീട്ടിലാണ് താമസിക്കുന്നത്. അത്തോളി വില്ലേജിൽ പരാതി നൽകിയിരിക്കുകയാണ്