തർക്കം ', ചികിത്സയിൽ കഴിയുന്ന കാർ യാത്രക്കാർക്കെതിരെ വധഭീഷണി ഉണ്ടെന്ന് പരാതി ', പോലീസ് സംരക്ഷണം ആവശ്
തർക്കം ', ചികിത്സയിൽ കഴിയുന്ന കാർ യാത്രക്കാർക്കെതിരെ വധഭീഷണി ഉണ്ടെന്ന് പരാതി ', പോലീസ് സംരക്ഷണം ആവശ്യം
Atholi News6 Aug5 min

തർക്കം ', ചികിത്സയിൽ കഴിയുന്ന കാർ യാത്രക്കാർക്കെതിരെ വധഭീഷണി ഉണ്ടെന്ന് പരാതി ', പോലീസ് സംരക്ഷണം ആവശ്യം 




അത്തോളി: കഴിഞ്ഞദിവസം കൂമുളളിയിൽ ബസ് ജീവനക്കാരുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് കൊയിലാണ്ടി താലൂക്കാശുപത്രിയിൽചികിത്സയിൽ കഴിയുന്ന കാർ ഡ്രൈവർ ജംഷീറിനും സഹോദരനും വധഭീഷണിയെന്ന് പരാതി.

ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയാൽ തന്നെയും തന്റെ സഹോദരനെയും വധിക്കുമെന്ന് ആശുപത്രിയിലെത്തിയ രണ്ടു പേർ ഭീഷണിപ്പെടുത്തിയതായി കാണിച്ച് ജംഷീർ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. ചികിത്സയിൽ കഴിയുന്ന തനിക്ക് പോലീസ് സംരക്ഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് 7 ഓടെ ജീപ്പിൽ എത്തിയ ഒരു സംഘം സഹോദരനായ ജംഷാദിനെ കൂമുള്ളിയിൽ വെച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കൂടാതെ ആശുപത്രിയിൽ തന്നോടൊപ്പം സഹായിയായി നിൽക്കുന്ന ബന്ധുവിൻ്റെ കാല് വെട്ടുമെന്നും ഈ സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇന്നലെ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയെങ്കിലും ഇക്കാര്യത്തിൽ യാതൊരുവിധ അന്വേഷണമോ നടത്തിയിരുന്നില്ല. ഉടനെ വടകര എസ് പി ഓഫീസിൽ വിളിച്ചപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്യ്യാൻ പോലീസ് മുന്നോട്ട് വന്നത്.ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ നോക്കിയാൽ ഇവരെ കണ്ടെത്താൻ കഴിയുമെന്നും ബൈ സ്റ്റാന്ററായ ജംഷീർ പറഞ്ഞു.ബസ് ജീവനക്കാർക്കെതിരെ പരാതി നൽകിയതിന്റെ വൈരാഗ്യമാകും ഭീഷണിയെന്നാണ് ജംഷീർ കരുതുന്നത്.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec