
പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം:
കെ എസ് എസ് പി എ
അത്തോളി : പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കെ എസ് എസ് പി എ അത്തോളി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മാസങ്ങൾ പിന്നിട്ടിട്ടും പരിഷ്ക്കരണ നടപടികൾ ആരംഭിക്കാത്തതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പെൻഷൻകാർക്ക് ലഭിക്കേണ്ട കുടശ്ശികകളുടെയും മെഡിസെപ്പിൻ്റെയും കാര്യത്തിൽ സംസ്ഥാന സർക്കാർ വഞ്ചനാപരമായ നിലപാടുകളാണ് കൈക്കൊള്ളുന്നത് എന്നും യോഗം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് എം. മൂസ മാസ്റ്റർ അധ്യക്ഷനായിരുന്നു. ഡി.സി.സി സെക്രട്ടറി ടി.കെ രാജേന്ദ്രൻ മാസ്റ്റർ, സുനിൽ കൊളക്കാട്, കെ.എം രാജൻ, എം. രാജൻ മാസ്റ്റർ, ടി.സി രാജൻ, വി.കെ സത്യനാഥൻ,വിവി ശേഖരൻ, സി.കെ ഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച യുവപ്രതിഭകളെ ആദരിച്ചു. പുതിയ അംഗങ്ങളെ വരവേറ്റു. മണ്ഡലം സെക്രട്ടറി സി.കെ പ്രകാശൻ സ്വാഗതവും മുഹമ്മദ് അബ്ദുൽ ലത്തീഫ് നന്ദിയും രേഖപ്പെടുത്തി.
ഫോട്ടോ :
കെ എസ് എസ് പി എ അത്തോളി മണ്ഡലം സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യുന്നു