അത്തോളി പോലീസ് സ്റ്റേഷൻ മാർച്ച്:  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനും   കോൺഗ്രസ് നേതാക്കന്മാർക്കും ജാമ്യം
അത്തോളി പോലീസ് സ്റ്റേഷൻ മാർച്ച്: ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനും കോൺഗ്രസ് നേതാക്കന്മാർക്കും ജാമ്യം
Atholi News31 Jan5 min

അത്തോളി പോലീസ് സ്റ്റേഷൻ മാർച്ച്:

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനും 

കോൺഗ്രസ് നേതാക്കന്മാർക്കും ജാമ്യം


സ്വന്തം ലേഖകൻ 



അത്തോളി : നവകേരള യാത്രയിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് അത്തോളി  പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് ജയിലിലായ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,

കോൺഗ്രസ് ബ്ലോക്ക് മണ്ഡലം പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചു.


ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ , ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൈസൽ അത്തോളി , അത്തോളി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സുനിൽ കൊളക്കാട് , ഉള്ളിയേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഉൾപ്പെടെ 10 പേർക്കാണ് ഇന്ന് രാവിലെ 11.15 ഓടെ ഓളം ജില്ല ജഡ്ജി  ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

റിമാൻ്റ് ചെയ്ത് എട്ടാം ദിവസമായ ഇന്നലെ വാദം പൂർത്തിയായിരുന്നു. വിധി ഇന്നത്തെ മാറ്റുകയായിരുന്നു. സംസ്ഥാന സർക്കാറിൻ്റ പോലീസ് രാജിനെതിരെ

സംസ്ഥാന വ്യാപകമായി കെ പി സി സി നിർദ്ദേശ പ്രകാരമായിരുന്നു ഇക്കഴിഞ്ഞ മാസം 19 ന് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. മാർച്ചിനിടെ സംഘർഷമുണ്ടായി എസ് ഐ ക്ക് പരിക്കേറ്റെന്നാണ് എഫ് ഐ ആർ . ഇതനുസരിച്ച് ആദ്യ ഘട്ടം രണ്ട് പേരെ കോടതി റിമാൻ് ചെയ്തു. തുടർന്ന് 10 പേർക്ക് പേരാമ്പ്ര കോടതി സമൻസ് അയച്ചു .പിന്നാലെ 10 പേരും അത്തോളി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

തുടർന്ന് കീഴ്ക്കോടതി ജാമ്യം നിഷേധിച്ചു. ഒൻപതാം ദിവസം 

ജില്ലാ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു


ജാമ്യത്തിൻെ വിധി പകർപ്പ് മാനന്തവാടി സബ് ജയിലിൽ എത്തിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെ ജയിൽ മോചിതയാക്കാനുള്ള നടപടി ക്രമം നടക്കും. മറ്റുള്ളവരെ കൊയിലാണ്ടി സബ് ജയിലിൽ നിന്നും മോചിതരാകും.

ജയിൽ മോചിതരായി വൈകീട്ട് അത്തോളിയിൽ വമ്പിച്ച സ്വീകരണം നൽകും. രണ്ട് ദിവസത്തിനകം ബാലുശ്ശേരി , നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സ്വീകരണം ഏർപ്പെടുത്തുമെന്ന് കോൺഗ്രസ് അത്തോളി മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണൻ മാസ്റ്റർ അറിയിച്ചു.

Tags:

Recent News