അത്തോളിയിൽ ലഹരി വിരുദ്ധ ബഹുജന സന്ദേശ യാത്ര
"ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി "
അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ 'ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി 'നമ്മൾ പ്രതിരോധം തീർക്കുന്നു, ലഹരി മാഫിയക്കെതിരെ.. മുദ്രാവാക്യമുയർത്തി ലഹരി വിരുദ്ധ ബഹുജന സന്ദേശയാത്ര നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ യാത്ര ഉദ്ഘാടനം ചെയ്തു.അത്തോളി അങ്ങാടിയിൽ നിന്നും ആരംഭിച്ച യാത്ര ഓട്ടമ്പലം ലൈബ്രറി പരിസരത്ത് സമാപിച്ചു. ഗ്രസ്ഥാലയം പ്രസിഡന്റ് വി.എം ഷാജി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്നു നടന്ന പൊതുയോഗത്തിൽ ജില്ലാലൈബ്രറി കൗൺസിൽ അംഗം എൻ. ടി മനോജ് അധ്യക്ഷനായി. കോഴിക്കോട് അസി.എക്സൈസ് കമ്മീഷണർ ആർ.എൻ ബൈജു മുഖ്യ പ്രഭാഷണം നടത്തി.ആർ.എം കുമാരൻ ,കെ.എം രവീന്ദ്രൻ , ജാഫർ കൊട്ടാരോത്ത്, എസ്.അനിൽ കുമാർ, വി.പി സിദ്ധാർത്ഥൻ, സി.പി മോളി ടീച്ചർ സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് വി.എം ഷാജി സ്വാഗതവും സെക്രട്ടറി പി.എം ഷിബി നന്ദിയും പറഞ്ഞു.പഞ്ചായത്ത് അംഗം ഫൗസിയ ഉസ്മാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുനിൽ കൊളക്കാട്, കരിമ്പയിൽ അബ്ദുൽ അസീസ്, ഷംസു കൊളക്കാട്, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, എസ് പി സി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങുകളിൽ സംബന്ധിച്ചു.
ചിത്രം:അത്തോളി ഓട്ടമ്പലം പ്രിയദർശിനി ഗ്രസ്ഥാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ബഹുജന സന്ദേശ യാത്ര പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യുന്നു