
തെരുവ് നായയുടെ
മുഖം പ്ലാസ്റ്റിക് ടിന്നിൽ കുടുങ്ങി ;രക്ഷകരായി
റെസ്ക്യൂ ടീം അംഗവും നാട്ടുകാരും
അത്തോളി :ദിവസങ്ങളായി തെരുവ് നായയുടെ
മുഖം പ്ലാസ്റ്റിക് ടിന്നിൽ കുടുങ്ങി നിലയിൽ നിന്നും രക്ഷകരായി
റെസ്ക്യൂ ടീം
അംഗവും നാട്ടുകാരും.
അത്തോളി കൊങ്ങന്നൂരിലാണ് ദിവസങ്ങൾക്കു മുൻപ് തെരുവുനായയുടെ തലയിൽ കുടുങ്ങിയ ടിന്ന് റെസ്ക്യൂ ടീം ന്റെ നേതൃത്വത്തിൽ മോചിപ്പിച്ചത്. തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പിയുമായി ദിവസങ്ങളായി തെരുനായ അലയുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് പ്രസവിച്ച തെരുവ്നായയുടെ തല ലാണ് പ്ലാസ്റ്റിക് ടിന്നിനുള്ളിൽ കുടുങ്ങി പോയത്.
പ്രദേശവാസികളും സഹജീവി സ്നേഹികളായ നാട്ടുകാരും ഏറെ
പരിശ്രമിച്ചെങ്കിലും നായയുടെ തലയിൽ നിന്ന് ടിന്ന് ഒഴിവാക്കാൻ സാധിച്ചില്ല. ദിവസങ്ങളായി ഭക്ഷണമോ വെള്ളമോ കഴിക്കാൻ സാഹചര്യത്തിൽ നായ അവശനിലയിലുമായി. ഒടുവിൽ പ്രദേശത്തുകാരനായ അജോഷ് തന്റെ സുഹൃത്തും ആനിമൽ റെസ്ക്യൂ പ്രവർത്തകനുമായ അക്ഷയ് പ്രജീഷിനെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാച്ചിക്കോ ആനിമൽ റെസ്ക്യൂ ടീം അംഗമായ പി. കെ പ്രജീഷിനെ സ്ഥലത്തെത്തിക്കുകയുമായിരുന്നു. തുടർന്ന് ടീ അംഗങ്ങളുടെ ശ്രമ ഫലമായി , ടിന്ന് എടുത്ത് മാറ്റുകയായിരുന്നു. പിടികൂടാൻ ഉപയോഗിച്ച വലയിൽ വച്ചുതന്നെ പ്രോട്ടീൻ മരുന്നും നൽകിയാണ് പട്ടിയെ വലയിൽ നിന്നും തുറന്നുവിട്ടത് . മാതൃക പ്രവർത്തനം നടത്തിയ അജോഷിനെയും റസ്ക്യൂ ടീം അംഗങ്ങളെയും പ്രദേശവാസികൾ അഭിനന്ദിച്ചു.