ബാലുശ്ശേരി പോലീസുകാരെ ആക്രമിച്ചതിന്  ജാമ്യത്തിലിറങ്ങിയ ആൾ അടക്കം രണ്ട് പേർ മോഷണ കേസിൽ അറസ്റ്റിൽ.
ബാലുശ്ശേരി പോലീസുകാരെ ആക്രമിച്ചതിന് ജാമ്യത്തിലിറങ്ങിയ ആൾ അടക്കം രണ്ട് പേർ മോഷണ കേസിൽ അറസ്റ്റിൽ.
Atholi News9 Jan5 min

ബാലുശ്ശേരി പോലീസുകാരെ ആക്രമിച്ചതിന് ജാമ്യത്തിലിറങ്ങിയ ആൾ അടക്കം രണ്ട് പേർ മോഷണ കേസിൽ അറസ്റ്റിൽ 

 



ബാലുശ്ശേരി:ബാലുശ്ശേരി സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ചതിന് ജാമ്യത്തിലിറങ്ങിയ ആൾ അടക്കം രണ്ട് പേർ മോഷണ കേസിൽ അറസ്റ്റിൽ.


അവിടനല്ലൂര്‍ സ്വദേശി സി.എം.ബബിനേഷ്, പൂനത്ത്,എന്‍.എം. അരുണ്‍കുമാര്‍ എന്നിവരേയാണ് എസ് ഐ പി.റഫീക്കിന്റെ നേതൃത്വത്തിൽ സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ബബിനേഷ് കഴിഞ്ഞ നവംബറില്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസ്സില്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയതാണ്,. കൂടാതെ പൂനത്തുള്ള വീട്ടില്‍ നിന്നും 24,000 രൂപ മോഷണം നടത്തിയ കേസ്സിലും കപ്പുറം കുന്നോത്ത് പരദേവത ക്ഷേത്രത്തിലെ 3 കവര വിളക്കുകള്‍ മോഷ്ടിച്ച കേസിലും പ്രതിയാണ്,. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് സിഐ എം.കെ.സുരേഷ് കുമാര്‍ പറഞ്ഞു. എസ്‌ഐ,മാരായ രാധാകൃഷ്ണന്‍, റഷീദ്, രാജേഷ് പി, എസ് സി പി ഒ മാരായ സുരാജ്, രജീഷ്, രാജേഷ് സി ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു

Tags:

Recent News