ലഹരി വിരുദ്ധ സന്ദേശവുമായി   ഉന്നത വിജയികൾക്ക് അനുമോദനം
ലഹരി വിരുദ്ധ സന്ദേശവുമായി ഉന്നത വിജയികൾക്ക് അനുമോദനം
Atholi NewsInvalid Date5 min

ലഹരി വിരുദ്ധ സന്ദേശവുമായി 

ഉന്നത വിജയികൾക്ക് അനുമോദനം




തലക്കുളത്തൂർ: നേർവഴി പുറക്കാട്ടിരി യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിനും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. കാരന്നൂർ സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വിദ്യ ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടത് കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹവും ഒത്ത് ചേർന്നാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രബിത ചീരോത്ത് അധ്യക്ഷത വഹിച്ചു. 

വിജിലൻസ് ഡി.വൈ.എസ്.പി കെ.കെ. ബിജു മുഖ്യപ്രഭാഷണം നടത്തി. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റിനിർത്താൻ ജാഗ്രതയും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു .

 എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിത്ത് സി., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രദീപൻ യു., പ്രഭി പുനത്തിൽ, ശ്രീമതി സൂര്യ ജോഷിത്ത് എന്നിവർ അനുമോദിച്ചു.

സി.എച്ച്.സി തലക്കുളത്തൂർ ഹെൽത്ത് സൂപ്പർവൈസർ സജിത്ത് ബാബു, സി.എം.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ ഹന്ന ഹഗർ, പുറക്കാട്ടിരി ആയുർവേദ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. തുഷാര സുരേഷ് കുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സിക്രട്ടരി രാജീവ് അവതയിൽ നന്ദി രേഖപ്പെടുത്തി.

ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലാകെ എത്തിക്കുന്നതിനൊപ്പം അക്കാദമിക മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങ് ശ്രദ്ധേയമായി. പ്രദേശത്തെ ജനപ്രതിനിധികൾ, രക്ഷിതാക്കൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവർത്തകർ സി എം എം ഹയർസെക്കണ്ടറി സ്കൂളിലെ എൻഎസ്എസ്, എസ് പി സി വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Recent News