ടൂറിസം സാധ്യത ലക്ഷ്യം ; ആനപ്പാറ
ബസ് ലാൻഡിങ് ആൻ് ഹാപ്പിനസ് സെൻ്റർ ഇന്ന് നാടിന് സമർപ്പിക്കും
ആവണി എ എസ്
അത്തോളി :കൊങ്ങന്നൂർ ആനപ്പാറ എം മന്ദൻ മാസ്റ്റർ സ്മാരക
ബസ് ലാൻഡിങ് ആൻ് ഹാപ്പിനസ് സെൻ്റർ ഇന്ന് നാടിന് സമർപ്പിക്കും.
വൈകീട്ട് 5 ന് അനപ്പാറ പാതാറിൽ നടക്കുന്ന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിക്കും.
മന്ദൻ മാസ്റ്റർ അനുസ്മരണം കെ ടി ശേഖർ നിർവ്വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ , അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ റിജേഷ് തുടങ്ങിയവർ സംബന്ധിക്കും.
പന്തലായനി ബ്ലോക്ക് മെമ്പർ ഷീബ ശ്രീധരൻ സ്വാഗതവും സ്വഗത സംഘം കൺവീനർ കെ ശശികുമാർ നന്ദിയും പറയും
ഗ്രാമ പഞ്ചായത്ത് 11 ആം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് 9 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് 2 ലക്ഷം രൂപയും വകയിരുത്തിയാണ് പ്രവർത്തി
പൂർത്തീകരിച്ചത്. നാട് വലിയ ഉത്സവഛായയിലാണ് പരിപാടി നടത്തുന്നത്. ടൂറിസം സാധ്യത ഏറെയുള്ള ആനപ്പാറ പ്രദേശത്ത് മനോഹരമായ ബസ് ലാൻ്റിങ് ആൻ്റ് ഹാപ്പിനസ് സെൻ്റർ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് കെ ശശികുമാർ അത്തോളി ന്യൂസിനോട് പറഞ്ഞു.