മന്ത്രിതല അദാലത്തിൽ അത്തോളി സ്വദേശിയുടെ പരാതിക്ക്  പരിഹാരം',  രമേശിന് ഇനി നികുതി അടയ്ക്കാം
മന്ത്രിതല അദാലത്തിൽ അത്തോളി സ്വദേശിയുടെ പരാതിക്ക് പരിഹാരം', രമേശിന് ഇനി നികുതി അടയ്ക്കാം
Atholi NewsInvalid Date5 min

മന്ത്രിതല അദാലത്തിൽ അത്തോളി സ്വദേശിയുടെ പരാതിക്ക് പരിഹാരം',

രമേശിന് ഇനി നികുതി അടയ്ക്കാം



ആവണി എ എസ്

Breaking News :



അത്തോളി:മന്ത്രിതല അദാലത്തിൽ അത്തോളി സ്വദേശിയുടെ പരാതിക്ക്

പരിഹാരം.

മുണ്ടങ്കണ്ടിയിലെ കെ രമേശന്റെ പരാതിയിൽ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് അദാലത്തിൽ പരിഹാരം കണ്ടെത്തി.

രമേശൻ

സർക്കാർ ഓഫീസുകൾ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആവശ്യം ഒന്ന് മാത്രമായിരുന്നു, വീടിന്റെ നികുതിയടക്കണം. എന്നാൽ പഞ്ചായത്തിലെ പുതുക്കിയ അസസ്മെന്റ് രജിസ്റ്ററിൽ രമേശന്റെ വീട് ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ അത് സാധിച്ചിരുന്നില്ല. ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്താൻ നോക്കിയപ്പോൾ അതും നടന്നില്ല.

അദാലത്തിലെ പരിശോധനയിൽ വീട് പഴയ അസസ്മെന്റ് രജിസ്റ്ററിലുണ്ടെന്ന് വ്യക്തമായി. നിലവിൽ സഞ്ചയ സോഫ് റ്റ് വെയറിൽ കെട്ടിടം ഉൾപ്പെട്ടിരുന്നില്ല. സഞ്ചയ സോഫ് റ്റ് വെയറിൽ പാസ്റ്റ് ഡേറ്റാ എൻട്രി സംവിധാനം വഴി രമേശന്റെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്താൻ അദാലത്ത് നിർദേശിച്ചു.

തുടർന്ന് ഈ വിവരങ്ങൾ ഉൾപ്പെടുത്തി, സഞ്ചയ വഴി രമേശൻ നികുതിയടയ്ക്കുകയും, നികുതിയടച്ച സർട്ടിഫിക്കറ്റ് മന്ത്രി രമേശന് കൈമാറുകയും ചെയ്തു. വലിയ സന്തോഷമെന്ന് രമേശൻ അത്തോളി ന്യൂസ്‌ നോട്‌ പറഞ്ഞു.

Recent News