അത്തോളി അങ്ങാടിയിൽ കുണ്ടും കുഴിയും:
പരിഹാരവുമായി യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങി
സ്വന്തം ലേഖകൻ
Impact
അത്തോളി :കുണ്ടും കുഴിയും ആയ അത്തോളി അങ്ങാടിയിൽ റോഡിൽ രൂപപ്പെട്ട വലിയ കുഴി നികത്താൻ യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങി.
യൂത്ത് കോൺഗ്രസ് അത്തോളി മണ്ഡലം പ്രസിഡണ്ട് താരിഖ് അത്തോളിയുടെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിലെ കുഴിയടക്കാൻ ഇന്നലെ രാത്രിയോടെ രംഗത്തിറങ്ങിയത്.
അർഷിൽ, അഭിജിത്,
മുഹമദ് സാലിഹ്,അബിൻ, മുക്സിത്ത് എന്നിവരടങ്ങിയ ടീമാണ് ക്വാറി വേസ്റ്റ് ഉപയോഗിച്ച് കുഴികൾ താൽക്കാലികമായി അടച്ചത്. വാർഡ് മെമ്പർമാരായ സന്ദീപ് കുമാർ, സുനീഷ് നടുവിലയിൽ,പൊതു പ്രവർത്തകൻ നിസാർ കൊളക്കാട്, വി.ടി.കെ ഷിജു, സന്തോഷ് കുറുവാളൂർ, ടി.കെ. ദിനേശൻ എന്നിവരും ഇവരെ സഹായിക്കാനും ട്രാഫിക് നിയന്ത്രിക്കാനും കൂടെയുണ്ടായിരുന്നു. അത്തോളി അങ്ങാടിയിൽ റോഡിലെ കുഴിയിൽ വീണ് ഇന്നലെ ഒരാൾക്ക് പരിക്കേറ്റിരുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ടതും ഗതാഗത കുരുക്കും പൊതു ജനത്തിന്റെ ദുരിതവും അത്തോളി ന്യൂസ് ഇന്നലെ വിശദമായി നൽകിയിരുന്നു.