Exclusive
ശബരിമല മേൽശാന്തി നറുക്കെടുപ്പ്
റാങ്ക് ലിസ്റ്റിൽ അത്തോളി സ്വദേശി.
എല്ലാവരുടെയും പ്രാർത്ഥന പ്രതീക്ഷിക്കുന്നതായി എം ശ്രീധരൻ നമ്പൂതിരി
ആവണി അജീഷ്
അത്തോളി : 2023 - 2024 വർഷത്തെ ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിൽ ശബരി മല മേൽശാന്തി തെരഞ്ഞെടുപ്പിനുള്ള ലിസ്റ്റിൽ അത്തോളി കുടക്കല്ല് പാട്ടു പുരയ്ക്കൽ പരദേവത ക്ഷേത്ര മേൽശാന്തിയും മൊടക്കല്ലൂർ -തോരായി മേലേടത്ത് ഇല്ലം ദേവരാഗം വീട്ടിൽ എം ശ്രീധരൻ നമ്പൂതിരി എട്ടാം റാങ്ക് കരസ്ഥമാക്കി.
ശബരിമല മേൽശാന്തി റാങ്ക് ലിസ്റ്റിൽ 17 പേരാണുള്ളത് . കോഴിക്കോട് ജില്ലയിൽ നിന്നുംവടകര സ്വദേശി എ ദാമോദരൻ നമ്പൂതിരി മൂന്നാം റാങ്കിലുണ്ട്.
60 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയവരാണ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്.
മാളികപ്പുറം മേൽ ശാന്തി നിയമനത്തിന് 12 പേർ റാങ്ക് ലിസ്റ്റിലുണ്ട്.
നാളെ (18 - 10 -2023 )ന് രാവിലെ 7.30 ന് ശബരിമല സന്നിധാനത്ത് മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ കണ്ടെത്തും.
ശബരിമല മേൽശാന്തി റാങ്ക് ലിസ്റ്റിൽ ശ്രീധരൻ നമ്പൂതിരി ഇടംനേടി എന്ന വിവരം അറിഞ്ഞ് അഭിനന്ദനങ്ങളുമായി നിരവധി പേർ തോരായിലെ മേലേടത്ത് ഇല്ലത്ത് ദേവരാഗം വീട്ടിൽ എത്തി , ഇതോടൊപ്പം ആശംസകളും പ്രാർത്ഥനകളുമായി ഫോൺ വിളിയും എത്തുന്നു .
പരേതനായ മേലേടത്ത് കൃഷ്ണൻ നമ്പൂതിരിയുടെയും
ആര്യ ദേവി അന്തർജ്ജനത്തിന്റെയും മകനാണ്.
ഭാര്യ ശ്രീവിദ്യ അന്തർജ്ജനം, മക്കൾ ആര്യ കൃഷ്ണ മേലേടം ( ഡിഗ്രി ഫൈനൽ വിദ്യാർത്ഥി - കൊടുവള്ളി ഗവ. കോളജ് ) ഉണ്ണികൃഷ്ണൻ നമ്പൂതിരി മേലേടം ( ഡിഗ്രി വിദ്യാർത്ഥി - പേരാമ്പ്ര സി കെ ജി)
ശ്രീധരൻ നമ്പൂതിരിക്ക് അച്ഛനിൽ നിന്നും പാരമ്പര്യമായി ലഭിച്ചതാണ് പൂജാ കർമ്മം.
തോരായി മഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു,
തുടർന്നാണ്
കുടക്കല്ല് പാട്ടു പുരയ്ക്കൽ പരദേവത ക്ഷേത്രത്തിൽ മേൽശാന്തിയായത്.
20 21 ൽ ബാഗ്ലൂർ ജാല ഹോള്ളി അയ്യപ്പ ക്ഷേത്രത്തിൽ മേൽശാന്തിയായി അവസരം ലഭിച്ചിരുന്നു എന്നാൽ കോവിഡ് സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങി.
വീണ്ടും പാട്ടു പുരയ്ക്കൽ മേൽശാന്തിയായി തുടർന്നു.
"ഇതാദ്യമാണ് അപേക്ഷ അയച്ചത് ,എല്ലാം ഭഗവാൻ അയ്യപ്പന്റെ നിശ്ചയം , എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്. ദൈവം തീരുമാനിക്കട്ടെ ...
ശ്രിധരൻ നമ്പൂതിരി അത്തോളി ന്യൂസിനോട് പറഞ്ഞു.