നാടക വായന വേറിട്ട അനുഭവമായി
റിപ്പോർട്ട്: ഷിജു കൂമുള്ളി
ബാലുശ്ശേരി:വായന വാരാചരണത്തോടനുബന്ധിച്ച് ഫിനിക്സ് വായനശാല വാകയാടും നാടക് ബാലുശ്ശേരിയും സംയുക്തമായി നടത്തിയ നാടക വായന വേറിട്ടൊരനുഭവമായി.
നാടക പ്രവർത്തക കബനി എച്ച് ഉദ്ഘാടനം ചെയ്തു.
മേഖലയിലെ നാടകകലാകാരന്മാർ ചേർന്ന് നാടക് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച 25 നാടകങ്ങളിലെ സുലൈമാൻ കക്കോടിയുടെ 'ക്വാറി'നാടകത്തെ കുറിച്ച് വായന നടത്തി .വിജേഷ് ആന്റ് കബനി ടീമിന്റെ തിയേറ്റർ സോങ്‌സ്, നാടക് ബാലുശ്ശേരി മേഖലാ പ്രസിഡന്റ് ഇസ്മയിൽ ഉള്ളിയേരിയുടെ സോളോ പെർഫോമൻസ് പരിപാടിയെ വേറിട്ട അനുഭവമാക്കി.
മേഖലാ ട്രഷറർ സുനിൽ കുമാർ കൂമുള്ളി, ഓ.എം. ബാലൻ, എം. ഗംഗാധരകുറുപ്പ് എന്നിവർ സംസാരിച്ചു.
മേഖലാ സെക്രട്ടറി ഷിജു കൂമുള്ളി KV വിജേഷിന് നാടകപുസ്തകം നൽകി പുസ്തക വില്പന ഉദ്ഘാടനം ചെയ്തു,
നാടക് സംസ്ഥാന കമ്മിറ്റി അംഗം തങ്കയം ശശികുമാർ അധ്യക്ഷത വഹിച്ചു.
വായനശാല സെക്രട്ടറി ഷാജി എസ് , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ അലി, എന്നിവർ സംസാരച്ചു, എ സുബീഷ് നന്ദി പറഞ്ഞു