
മത്സരാധിഷ്ഠിത രാഷ്ട്രീയ രംഗത്ത് നിന്നും
വിരമിക്കൽ പ്രഖ്യാപിച്ച് വാർഡ് മെമ്പർ ചിന്നമ്മ ടീച്ചർ ;ജനപ്രതിനിധി എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് ടീച്ചർ
കാണിച്ചുതന്നെന്ന് കെ കെ രമ എം എൽ എ
തലക്കുളത്തൂർ : ജനപ്രതിനിധി എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് ചിന്നമ്മ ടീച്ചർ കാണിച്ചുതന്നെന്ന്
കെ കെ രമ എം എൽ എ . മത്സരാധിഷ്ഠിത രാഷ്ട്രീയ രംഗത്ത് നിന്നും തലക്കുളത്തൂർ 11 ആം വാർഡ് മെമ്പർ പ്രൊഫ .ഒ ജെ ചിന്നമ്മയുടെ വിരമിക്കൽ ചടങ്ങും (വിട-2025 ) വാർഡ് അംഗം എന്ന നിലയിൽ അഞ്ച് വർഷം പൂർത്തിയായതിന്റെ ആഘോഷവും കച്ചേരി ശ്രീകുമാരാശ്രമം എ എൽ പി സ്ക്കൂളിൽ നടന്ന ചടങ്ങിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.ഏത് പ്രതിസന്ധിയെയും നേരിടേണ്ടത് പുഞ്ചിരി കൊണ്ടാണെന്നും ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനസേവനം ചെയ്യണമെന്ന് ഗാന്ധിജി വിഭാവനം ചെയ്ത സന്ദേശം ടീച്ചർ പ്രവർത്തിയിലൂടെ സാധ്യമാക്കുകയും ചെയ്‌തെന്നും കെ കെ രമ വ്യക്തമാക്കി .ഒരു നാടിൻറെ സ്നേഹമാണ് ഈ സംഗമം .ടീച്ചർ നാടിനാവശ്യമാണ് , പൊതുരംഗത്ത് തുടരണം .അങ്ങനെ ആഗ്രഹിക്കുന്നവരാണ് ഇവിടെ ഉള്ളതെന്ന് മനസിലാക്കുന്നു.എത്ര കിട്ടിയാലും നൂറ് കിട്ടണമെന്ന് ചിന്തിക്കുന്ന ലോകത്ത് തനിക്ക് കിട്ടുന്ന ഓണറേറിയം പോലും വാർഡിന്റെ വികസനത്തിനായി ചിലവഴിച്ചാണ് ടീച്ചർ മാതൃകയായതെന്നും എം എൽ എ കൂട്ടിച്ചേർത്തു .വാർഡ് മെമ്പർ പ്രൊഫ ഒ ജെ ചിന്നമ്മ അധ്യക്ഷത വഹിച്ചു .
ഡോ ഹുസൈൻ മടവൂർ അനുഗ്രഹ പ്രഭാഷണം നടത്തി .വാർഡ് വികസനം രേഖപ്പെടുത്തിയ പുസ്‌തകം പ്രശസ്‌ത കവി പി കെ ഗോപി പ്രകാശനം ചെയ്‌തു .കെ കെ രമ എം എൽ എ ഏറ്റുവാങ്ങി .മദ്യ വിരുദ്ധ സേവനത്തിൽ അര നൂറ്റാണ്ട് പിന്നിട്ട കേരള മദ്യ നിരോധന സമിതി ജില്ലാ സെക്രട്ടറി പൊയിലിൽ കൃഷ്ണനെ, കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ ആദരിച്ചു.അഷ്‌റഫ് ചേലാട്ട് മംഗള പത്രം വായിച്ചു .വിവിധ യൂണിറ്റ് പ്രതിനിധികൾ,സംഘടനകൾ ,വ്യക്തികൾ ചിന്നമ്മ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു .
വാർഡ് മെമ്പർമാരായ റസിയ തട്ടാരിയിൽ , കെ പി ഗിരിജ , പി ബിന്ദു ,കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ,ഷാജു ഭായ് ,കെ കെ ബഷീർ , കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ കെ ബാലൻ ,അമീറലി നരിക്കുനി ,അറോട്ടിൽ കിഷോർ ,മഠത്തിൽ ഉണ്ണിനായർ ,ടി കെ എ അസീസ് ,അഡ്വ വി പി ശ്രീധരൻ മാസ്റ്റർ , ഇ പത്മിനി ടീച്ചർ, മലയിൽ മൂസക്കോയ ,അബ്ദുറഹിമാൻ ,ഷിബു ടി ജോസഫ് , പി അനിൽ ,അജീഷ് അത്തോളി , ദിവ്യ ടീച്ചർ ,ശ്രീജ കക്കാട് തുടങ്ങിയവർ സംസാരിച്ചു. വയോജനങ്ങൾ ,ഭിന്നശേഷിക്കാർ ,ശുചീകരണ തൊഴിലാളികൾ ,അധ്യാപകർ ,മാധ്യമപ്രവർത്തകർ ,കർഷകർ,കലാ കാരന്മാർ എന്നിവരെ ആദരിച്ചു. ചികിത്സാ സഹായ വിതരണവും നടന്നു.ലീല പ്രാർത്ഥന ഗാനംആലപിച്ചു.വാർഡ് ജനകീയ വികസന സമിതി കോർഡിനേറ്റർ പ്രൊഫ. ടി എം രവീന്ദ്രൻ സ്വാഗതവും ടി ടി ഗണേശൻ നന്ദിയും പറഞ്ഞു.
ഫോട്ടോ -പൊതു രാഷ്ട്രീയ രംഗത്ത് നിന്നും വാർഡ് മെമ്പർ പ്രൊഫ .ഒ ജെ ചിന്നമ്മയുടെ വിരമിക്കൽ ചടങ്ങും അഞ്ച് വർഷം പൂർത്തിയായതിൻറെ ആഘോഷവും കച്ചേരി ശ്രീകുമാരാശ്രമം എ എൽ പി സ്ക്കൂളിൽ നടന്ന ചടങ്ങിൽ കെ കെ രമ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു .വാർഡ് മെമ്പർ പ്രൊഫ ഒ ജെ ചിന്നമ്മ,
കവി പി കെ ഗോപി,ഡോ ഹുസൈൻ മടവൂർ,പ്രൊഫ ടി എം രവീന്ദ്രൻ തുടങ്ങിവർ സമീപം