ചരമ വാർഷികം ആചരിച്ചു
അത്തോളി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കോൺഗ്രസ് നേതാവ് തോരായി വെളുത്താടത്ത് മാധവൻ ഒന്നാം ചരമ വാർഷിക ആചരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൈസൽ അത്തോളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. ബിന്ദു രാജൻ, വി.കെ. രമേശ് ബാബു, യു.ഡി എഫ് ചെയർമാൻ രാജേഷ് കൂട്ടാക്കിൽ, എ.കെ. ഷമീർ, വി.ടി.കെ ഷിജു, ബഷീർ മണക്കുളങ്ങര, ഷീബ രാമചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. രാവിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.
ചിത്രം: അത്തോളി മണ്ഡലം കോൺഗ്രസ് വെളുത്താടത്ത് മാധവൻ ഒന്നാം ചരമ വാർഷികാചരണം ബ്ലോക്ക് പ്രസിഡൻ്റ് ജൈസൽ അത്തോളി ഉദ്ഘാടനം ചെയ്യുന്നു