സി.എച്ച് മുഹമ്മദ് കോയ ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം
അത്തോളി: അത്തോളി സി.എച്ച് മുഹമ്മദ് കോയ ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ 21-ാം വാർഷികാഘോഷം 'ഫെസ്റ്റിലാ' 2025 ഇലാഹിയ ഇൻസ്റ്റിറ്റ്യൂഷൻസ് ഗ്രൂപ്പ് പ്രസിഡൻ്റ് കെ.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി.കെ അബ്ദുൽ കരീം അധ്യക്ഷനായി. ഗായിക ഷഹജ മലപ്പുറം മുഖ്യാതിഥിയായി. പൂർവ്വ വിദ്യാർത്ഥികളായ ഡോ.കെ.വി ദാനിഷ, ഡോ.കെ.എസ് ശ്രീലക്ഷ്മി, ഡോ.ലിയ ഷെറിൻ, ഡോ.ആയിഷ ഷഹാന എന്നിവരെ ഡോ.സി.കെ മുഹമ്മദ് അസ് ലം ഉപഹാരം നൽകി ആദരിച്ചു. അൽമാഹിർ സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായ ഇശൽ ഫാത്തിമ, മെഹ് ന ഫാത്തിമ എന്നിവരെ അഡ്വ.മുഹമ്മദ് ഷാഫി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ പി.ടി സാജിത ടീച്ചർ, സാജിദ് കോറോത്ത്, ഫാറൂഖ് മാളിയേക്കൽ, പി.ദംസാസ്, സി.കെ അബ്ദുറഹിമാൻ, സി.വിജയൻ സംസാരിച്ചു. പ്രിൻസിപ്പൽ മൂസ മേക്കുന്നത്ത് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ടി.കോമള നന്ദിയും പറഞ്ഞു. ഷഹജ മലപ്പുറത്തിൻ്റെ ഗാനാലാപനവും വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
ചിത്രം: അത്തോളി സി.എച്ച് മുഹമ്മദ് കോയ ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം കെ.പി മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു