ഇൻഡസ്ട്രിയൽ റോബോട്ടിക് യൂനിറ്റുമായി
ഏഴ് സംരംഭകർ ; മൈറ്റർ ടെക്നോളജീസ് ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനാവശ്യമായ കസ്റ്റമയിസിഡ് റോബോട്ടിക് നിർമ്മാണ യൂണിറ്റിന് ജില്ലയിൽ തുടക്കമിടുന്നു.
ജില്ലയിൽ നിന്നുള്ള 7 സംരംഭകരുടെ കൂട്ടായ്മയിൽ രൂപീകരിച്ച മൈറ്റർ ടെക്നോളജീസ് സ്റ്റാർട്ട് അപ്പാണ് യൂണിറ്റ് തുടങ്ങുന്നത്.
ഇന്ന് വൈകിട്ട് 6 ന് കണ്ണൂർ റോഡിലെ സിറ്റി ഹൗസിൽ നടക്കുന്ന ചടങ്ങിൽ പദ്ധതി എളമരം കരീം എം പി ഉദ്ഘാടനം ചെയ്യും.
ചെയർമാനും ടെക്നിക്കൽ ഡയറക്ടറുമായ കെ എം ഗീതാഗോവിന്ദ് ആധ്യക്ഷ്യം വഹിക്കും.
വെബ് സൈറ്റ് ലോഞ്ചിങ് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ് നിർവ്വഹിക്കും
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി , കെ എസ് എസ് ഐ എ സെക്രട്ടറി ബാബു മാളിയേക്കൽ, കെ പി സി സി ജന. സെക്രട്ടറി അഡ്വ.പി എം നിയാസ്, റോട്ടറി ക്ലബ്ബ് 3204 ഗവർണർ ഡോ. സേതു ശിവ ശങ്കർ , കോർപ്പറേഷൻ കൗൺസലർ ടി റിനീഷ്, ജില്ലാ വർത്തക മണ്ഡലം പ്രസിഡന്റ് അഡ്വ. ബാബു പി ബെനഡിക്ട് , ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സഞ്ജീവ് സാബു , റോട്ടറി ക്ലബ്ബ് കാലിക്കറ്റ് വെസ്റ്റ് പ്രസിഡന്റ് രാജേഷ് ജോൺ എന്നിവർ പങ്കെടുക്കും.
മാനേജിംഗ് ഡയറക്ടർ ജോബിഷ് കുമാർ നീലേരി സ്വാഗതവും എക്സി. ഡയറക്ടർ എം എ അബ്ദുൽ റഷീദ് നന്ദിയും പറയും.
ഫോട്ടോ: മൈറ്റർ ടെക്നോളജീസ് സംരഭകരായ ജോബിഷ് കുമാർ നീലേരി,കെ എം ഗീതാഗോവിന്ദ്,എം എ അബ്ദുൽ റഷീദ് എന്നിവർ