
ജനശ്രീ ശില്പശാല സമന്വയം 2025 ശ്രദ്ധേയമായി.
ജനശ്രീ ജൈവ കൃഷി രംഗത്ത് കൂടുതൽ ഊന്നൽ നൽകും: എം.എം. ഹസ്സൻ
കാക്കൂർ : ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനും
കൂടുതൽ യുവതി യുവാക്കളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരാനും
ജനശ്രീ സുസ്ഥിര മിഷൻ്റെ ആഭിമുഖ്യത്തിൽ കർമ്മ പദ്ധതികൾ ആവിഷ്കരിക്കുമെന്ന്
സംസ്ഥാന ചെയർമാൻ എം.എം ഹസ്സൻ പറഞ്ഞു.
കാക്കൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കോഴിക്കോട് ജില്ല ജനശ്രീ ശില്പശാല സമന്വയം 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാരിറ്റബിൾ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുകളിൽ ജനശ്രീയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ചെയർമാൻ
എൻ .സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
ഒരു വർഷം ജില്ലയിൽ നടപ്പാക്കാനുള്ള പ്രവർത്തന പദ്ധതികൾക്ക് ശില്പശാല രൂപം നൽകി.
ബിജു കാവിൽ,
സുനിൽ കൊളക്കാട് എന്നിവർ ക്ലാസ് നയിച്ചു.
ഇ.എം. ഗിരീഷ് കുമാർ,
ശ്രീജ സുരേഷ്,
കെ.പി. ജീവാനന്ദൻ,
സെയ്ദ് കുറുന്തോടി,
മില്ലി മോഹൻ,
ടി.കെ. രാജേന്ദ്രൻ,
കെ.പി. രാജൻ
എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:
കോഴിക്കോട് ജില്ല ജനശ്രീ ശില്പശാല "സമന്വയം 25" സംസ്ഥാന ചെയർമാൻ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു