ജി എം യു പി സ്കൂളിൽ തിങ്കളാഴ്ച കെട്ടിട സമർപ്പണം; ഉദ്ഘാടന വേദിയിൽ കിണർ വൃത്തിയാക്കിയ അധ്യാപികമാർക്ക്
ജി എം യു പി സ്കൂളിൽ തിങ്കളാഴ്ച കെട്ടിട സമർപ്പണം; ഉദ്ഘാടന വേദിയിൽ കിണർ വൃത്തിയാക്കിയ അധ്യാപികമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ആദരം
Atholi News11 Jun5 min

ജി എം യു പി സ്കൂളിൽ തിങ്കളാഴ്ച കെട്ടിട സമർപ്പണം; ഉദ്ഘാടന വേദിയിൽ കിണർ വൃത്തിയാക്കിയ അധ്യാപികമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ആദരം



First Report in Atholi News


അത്തോളി : വേളൂർ ഗവ. മാപ്പിള യു പി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. കെ എം സച്ചിൻ ദേവ് എം എൽ എ അധ്യക്ഷത വഹിക്കും.


ചടങ്ങിൽ ബാലുശ്ശേരി എരമംഗലം ജി എൽ പി സ്കൂൾ വിദ്യാലയത്തിൽ കിണർ വൃത്തിയാക്കി മാതൃക കാട്ടിയ അധ്യാപിക സി കെ ധന്യയെയും താൽക്കാലിക അധ്യാപിക വി സിൽജയെയും ആദരിക്കും. 

വാർത്ത അറിഞ്ഞ ഉടൻ മന്ത്രി രണ്ട് പേരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഏറ്റവും അടുത്ത ദിവസം കോഴിക്കോട് വരുമ്പോൾ നേരിൽ കാണാമെന്ന മന്ത്രിയുടെ 

വാക്ക്പാലിക്കൽ കൂടിയാകും വേദിയിലെ ആദരവ്. 


പൊതുജന സഹകരണത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ഒരുക്കിയിരിക്കുന്നത്. ഇതിനായി സംഘാടക സമിതിയും രൂപീകരിച്ചു.


ചടങ്ങിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ  

എം മെഹബൂബ്, 

പി ബാബു രാജ്, സന്ദീപ് നാലു പുരയ്ക്കൽ, എ എം സരിത, സുധ കാപ്പിൽ , ഫൗസിയ ഉസ്മാൻ , സി മനോജ് കുമാർ , ഡോ.എം കെ അബ്ദുൾ ഹക്കീം, ഹെലൻ ഹൈസന്ത് മെൻ ഡോൺസ്, എ പി ഗിരീഷ് കുമാർ ,കെ ഉണ്ണികൃഷ്ണൻ ,പി എം ഷാജി, വി കെ രമേശ് ബാബു, പി അജിത്ത് കുമാർ , എം സി ഉമ്മർ , കെ ടി പ്രസന്ന, ഗണേശൻ തെക്കേടത്ത്, വി ജയലാൽ , എ എം രാജു , ടി വി മുഹമ്മദ് ജലീൽ , കെ എം ബാലൻ, സുനിൽ കൊളക്കാട്, ഉല്ലാസ് അമ്പലവയൽ , എം അബ്ദുൽ സലീം, വി എം മനോജ് കുമാർ , വി എം ഷിജു, വിനിഷ ഷാജി, ബബീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.


സ്വാഗത സംഘം ചെയർ പേഴ്സണും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ഷീബ രാമചന്ദ്രൻ സ്വാഗതവും എച്ച് എം ഇൻ ചാർജ് പി പി സീമ നന്ദിയും പറയും.




ഫോട്ടോ: 1- തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യുന്ന ജി എം യു പി സ്കൂളിൽ നിർമ്മിച്ച കെട്ടിടം .


ഫോട്ടോ: 2- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ആദരവ് ഏറ്റുവാങ്ങുന്ന അധ്യാപികമാരായ സി കെ ധന്യയെയും വി സിൽജയെയും .

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec