സാഹിത്യ നഗരം പദവി : സാമൂതിരി രാജയെ  ആദരിച്ചു
സാഹിത്യ നഗരം പദവി : സാമൂതിരി രാജയെ ആദരിച്ചു
Atholi News1 Dec5 min

സാഹിത്യ നഗരം പദവി : സാമൂതിരി രാജയെ 

ആദരിച്ചു


സാമൂതിരി രാജയെ ആദരിക്കുന്നതിലൂടെ കോഴിക്കോട്ടുകാർ ഒന്നടങ്കം ആദരിക്കപ്പെടുകയാണെന്ന്  മനുഷ്യവകാശ കമ്മീഷൻ ചെയർമാൻ കെ ബൈജുനാഥ്




കോഴിക്കോട് :യുനെസ്കോ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി കോഴിക്കോടിനെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റ് ,

സാമൂതിരി രാജ കെ സി ഉണ്ണിയനുജൻ രാജയെ ആദരിച്ചു.


തിരുവണ്ണൂർ അയോദ്ധ്യ അപ്പാർട്ട്മെന്റ് സാമൂതിരി രാജയുടെ വസതിയിൽ നടന്ന ചടങ്ങിൽ മനുഷ്യവകാശ കമ്മീഷൻ ചെയർമാൻ കെ ബൈജു നാഥ് ഉദ്ഘാടനം ചെയ്തു. സാമൂതിരി രാജയെ ആദരിക്കുന്നതിലൂടെ കോഴിക്കോട്ടുകാർ ഒന്നടങ്കം ആദരിക്കപ്പെടുകയാണെന്ന് ബൈജു നാഥ് പറഞ്ഞു.

കലയേയും സാഹിത്യത്തെയും പ്രോത്സാഹിപ്പിച്ച് പാരമ്പര്യമുള്ള സാമൂതിരി രാജ വംശം രേവതി പട്ടത്താനം ഉൾപ്പെടെയുള്ള സാഹിത്യ സദസ്സ് നടത്തി കോഴിക്കോടിന്റെ സാഹിത്യ നഗര പദവിക്ക് തുടക്കം കുറിച്ചതാണെന്നും ബൈജു നാഥ് കൂട്ടിച്ചേർത്തു. 

news image

അഡ്വ. മഞ്ചേരി സുന്ദർ രാജ് അധ്യക്ഷത വഹിച്ചു. സാമൂതിരി രാജ പ്രൈവറ്റ് സെക്രട്ടറി ടി ആർ രാമ വർമ്മ ,സെന്റ് സേവിയേഴ്സ് കോളജ് പ്രിൻസിപ്പൽ

പ്രൊഫ. വർഗീസ് മാത്യു, ആറ്റക്കോയ പള്ളിക്കണ്ടി , ഡോ. ഇ കെ ഗോവിന്ദ വർമ്മ രാജ , അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ

എന്നിവർ സംസാരിച്ചു.


 ട്രസ്റ്റ് ചെയർമാൻ ഒ സ്നേഹ രാജ് സ്വാഗതവും വിപിൻ ആചാര്യ നന്ദിയും പറഞ്ഞു.



ഫോട്ടോ: സാമൂതിരി രാജ കെ സി ഉണ്ണിയനുജൻ രാജയെ മനുഷ്യവകാശ കമ്മീഷൻ ചെയർമാൻ കെ ബൈജു നാഥ് ആദരിക്കുന്നു.

Tags:

Recent News