പാണക്കാട് ഷാഹുൽ ഹമീദ് സ്മാരക അങ്കണവാടിക്കായി നിർമ്മിച്ച കെട്ടിടം നാടിന് സമർപ്പിച്ചു    സ്നേഹ നഗർ റോഡ
പാണക്കാട് ഷാഹുൽ ഹമീദ് സ്മാരക അങ്കണവാടിക്കായി നിർമ്മിച്ച കെട്ടിടം നാടിന് സമർപ്പിച്ചു സ്നേഹ നഗർ റോഡിൽ ഓവുചാൽ നിർമ്മാണത്തിന് 5 ലക്ഷം രൂപ വകയിരുത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
Atholi News28 Jan5 min

പാണക്കാട് ഷാഹുൽ ഹമീദ് സ്മാരക അങ്കണവാടിക്കായി നിർമ്മിച്ച കെട്ടിടം നാടിന് സമർപ്പിച്ചു


സ്നേഹ നഗർ റോഡിൽ 

ഓവുചാൽ നിർമ്മാണത്തിന് 5 ലക്ഷം രൂപ വകയിരുത്തിയതായി

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്




അത്തോളി : കൊങ്ങന്നൂർ സ്നേഹനഗർ റോഡിൽ പുതിയ ഓവുപാലത്തിന് സമീപം ഡ്രൈനേജ് നിർമ്മിക്കുന്നതിനായി 

5 ലക്ഷം രൂപ വകയിരുത്തിയതായി

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പറഞ്ഞു.

പാണക്കാട് ഷാഹുൽ ഹമീദ് സ്മാരക നമ്പിടികണ്ടി താഴെ അങ്കണവാടിക്കായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായിരുന്നു ഷാഹുൽ ഹമീദെന്ന് അദ്ദേഹം അനുസ്മരിച്ചു.news image

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.

അങ്കണവാടിക്ക് സ്ഥലം നൽകിയ പാണക്കാട് ഷാഹുൽ ഹമീദിൻ്റെ കുടുംബത്തെ ആദരിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പർ ഷീബ ശ്രീധരൻ ,

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ , അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ്,

വാർഡ് മെമ്പർമാരായ ഫൗസിയ ഉസ്മാൻ , എ എം സരിത , സുനീഷ് നടുവിലയിൽ , പി ടി സാജിത , ഐ സി ഡി എസ് - സി ഡി പി ഒ - ടി എൻ ധന്യ , പി ജെ അഞ്ജലി, പ്രദീപ് കുമാർ കോട്ടും പുറത്ത് , ബഷീർ മാസ്റ്റർ , പി എം ഷാജി , ജൈസൽ കമ്മോട്ടിൽ , സാജിദ് കോറോത്ത് , എ എം ബൈജു , കെ എം ശിവാനന്ദൻ, എ എം രാജു , പി സി അനൂപ് എന്നിവർ പ്രസംഗിച്ചു.

news image


വാർഡ് മെമ്പർ പി കെ ജുനൈസ് സ്വാഗതവും അങ്കണവാടി അധ്യാപിക ജിൻഷിത നന്ദിയും പറഞ്ഞു.

Recent News