ന്യൂസ് പേപ്പർ ചലഞ്ച് : യൂത്ത് കോൺഗ്രസ്
പത്രം കൊണ്ട് വീട് ഒരുക്കുന്നു ', 'തയ്യാറെടുപ്പുമായി അത്തോളി മണ്ഡലം കമ്മിറ്റി !
അത്തോളി:വയനാട്ടിലെ ദുരന്ത ബാധിതർക്ക് വീടൊരുക്കാൻ യൂത്ത് കോൺഗ്രസും രംഗത്തിറങ്ങി.
30 വീടുകൾ നിർമിച്ചു നൽകാനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഇതിന് വേണ്ടി പണം സ്വരൂപിക്കാൻ പഴയ പത്രങ്ങൾ ശേഖരിക്കുന്നതിനായി യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങി .
ആഗസ്ത് 10 മുതൽ അത്തോളി പഞ്ചായത്തിലെ വീടുകളിൽ നിന്ന് പത്രങ്ങൾ ശേഖരിച്ചു തുടങ്ങിയതായി മണ്ഡലം പ്രസിഡൻ്റ് താരീഖ് അത്തോളി അറിയിച്ചു. പത്രങ്ങൾ സംഭാവനയായി നൽകാൻ താൽപ്പര്യമുള്ളവർക്ക് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
9061480384, 8089938510, 9526338333.