ചെങ്ങോട്ട്ക്കാവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു ;  ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് രക്ഷിച്ചു
ചെങ്ങോട്ട്ക്കാവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു ; ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് രക്ഷിച്ചു
Atholi News11 Oct5 min

ചെങ്ങോട്ട്ക്കാവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു ;

ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് രക്ഷിച്ചു



ചേമഞ്ചേരി : ചെങ്ങോട്ട് ദേശീയ പാതയിൽ വാഹനപകടം . ഇന്ന് രാവിലെ 7. 30 ഒടെ കാറും  ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഓട്ടോയിൽ  കുടുങ്ങിയ ഡ്രൈവർ മഹമൂദിനെ ഫയർഫോഴ്സ് എത്തി  രക്ഷപ്പെടുത്തി. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഓട്ടോയും എതിരെ വന്ന കാറും തമ്മിൽ ചെങ്ങോട്ടുകാവിൽ കൂട്ടിയിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തുമ്പോൾ മഹമൂദ് ഓട്ടോയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു.ഉടൻതന്നെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗം വേർപെടുത്തി ഡ്രൈവറെ സുരക്ഷിതമായി പുറത്തെത്തിച്ചു.

എ എസ് ടി ഒ അനിൽകുമാരിന്റെ നേതൃത്വത്തിൽ ജൂനിയർ എ എസ് ടി ഒ മജീദ് എം, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജാഹിർ എം,സുകേഷ് കെ ബി,അനൂപ് എൻ പി,രജിലേഷ്,ഷാജു,ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നു.

Recent News