പാചക തൊഴിലാളികൾക്ക്
ഏകദിന ശില്പശാല
കൊയിലാണ്ടി:ഉപജില്ലയിലെ പാചക തൊഴിലാളികൾക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മോണിറ്ററിംഗ് സമിതിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടത്തി,
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു, കൊയിലാണ്ടി എൻ എം ഒ അനിൽ കുമാർ എ അധ്യക്ഷത വഹിച്ചു.
എ ഇ ഒ -എ പി ഗിരീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.
സി ഡി പി ഒ -അനുരാധ ടി എം ക്ലാസ് നയിച്ചു.
ചടങ്ങിൽ ഹെഡ്മാസ്റ്റർസ് ഫോറം കൺവീനർ ഷാജി എൻ ബൽറാം സ്വാഗതം പറഞ്ഞു.
ഉപജില്ലയിലെ എഴുപതോളം പാചക തൊഴിലാളികൾ പങ്കെടുത്തു