കണയങ്കോട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത് വിദ്യാർഥിയെന്ന് തിരിച്ചറിഞ്ഞു ',
കണ്ടെത്തിയത് മത്സ്യതൊഴിലാളികളുടെ വലയിൽ
സ്വന്തം ലേഖകൻ
അത്തോളി :കണയങ്കോട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ വിദ്യാർഥിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഉണ്ണികുളം ശാന്തി നഗറിൽ കോളോത്ത് പറമ്പിൽ അലാവുദ്ധീൻ്റെ മകൻ മുഹമ്മദ് ഉവൈസ് ( 19 ) ആണ് മരിച്ചത് . വട്ടോളി എളേറ്റിൽ ഗോൾഡൻ ഹിൽ കോളജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്.
ചൊവ്വാഴ്ച (ഇന്ന്) ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൈ ഞരമ്പ് ബ്ലേഡുകൊണ്ട് മുറിച്ചശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. കൊയിലാണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ മത്സ്യതൊഴിലാളികളുടെ വലയിൽ കുടങ്ങുകയായിരുന്നു. ഫയർഫോഴിസിൻ്റെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂണിഫോം ധരിച്ചിരുന്നു. മൊബൈൽ സിം കാർഡ് പേഴ്സിൽ നിന്നും കണ്ടെത്തി. അതിൽ നിന്നാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. അത്തോളി പോലീസ് ഇൻക്വസ്റ്റ് നടത്തി . മൃതദേഹം കൊയിലാണ്ടി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും