
ജില്ലാതല സഹവാസ ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് അത്തോളി ജി വി എച്ച് എസ് എസ്സില്‍
നടന്നു
അത്തോളി :സംസ്ഥാന സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല സഹവാസ ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് അത്തോളി ജിവിഎച്ച്എസ്എസ്സില്‍ നടന്നു. പന്തലായി ബിആര്‍സിയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷീബ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പന്തലായനി ബിപിസി മധുസൂധനന്‍ പദ്ധതി വിശദീകരിച്ചു. അത്തോളി ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പൽ കെ കെ മീന, സന്ദീപ് നാല് പുരയ്ക്കല്‍, ശാന്തി മാവീട്ടില്‍, ജസ്ലി കമ്മോട്ടില്‍, കെ ഷിജു, ജയകൃഷ്ണന്‍ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ബിആര്‍സികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാര്‍ത്ഥികളാണ് ദ്വിദിന പരിശീലന ക്യാമ്പില്‍ പങ്കെടുത്തത്.
ഫോട്ടോ :
അത്തോളി ജിവിഎച്ച്എസ് എസ്സിൽ നടക്കുന്ന ജില്ലാതല സഹവാസ ഫുട്ബോൾ പരിശീലന ക്യാമ്പിൽ നിന്ന്