മാധ്യമ പ്രവർത്തകനെതിരെ വ്യക്തിഹത്യ :
വ്യാപക പ്രതിഷേധം ',
ഗ്രൂപ്പ് അഡ്മിൻ ഖേദം പ്രകടിപ്പിച്ചു
അത്തോളി: മുതിർന്ന മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളിയെ അത്തോളി നിവാസി ഗ്രൂപ്പിൽ ഒരു അംഗം അധിക്ഷേപിച്ചതിൽ ഗ്രൂപ്പ് അഡ്മിൻ പാനൽ ഖേദം പ്രകടിപ്പിച്ചു.
വ്യക്തിഹത്യ നടത്തിയ സി പി അനിലിനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കുകയും ചെയ്തു. മുൻ ഗ്രാമപഞ്ചായത്തംഗമായ അനിൽകുമാർ ചൊവ്വാഴ്ച രാത്രി അത്തോളി നിവാസി ഗ്രൂപ്പിലാണ് അജീഷിനെതിരെ വ്യക്തിഹത്യ നടത്തിയത്.
ജല ജീവൻ വിഷയവുമായി ബന്ധപ്പെട്ട വാർത്തയെ കുറിച്ച് ഗ്രൂപ്പിൽ ചർച്ച നടക്കുന്നതിനിടെയാണ് വാർത്ത കൊടുത്തത് പക്ഷപാത തരത്തിലായെന്ന് അനിൽ പരാമർശം തുടങ്ങിയത് . തുടർന്നാണ് അധിക്ഷേപിച്ചു കൊണ്ട് 'ചില വാക്കുകൾ' പറഞ്ഞത്.
ഇത് വലിയ പ്രതിഷേധത്തിനിടയാക്കി . ഇതേ ശബ്ദ സന്ദേശത്തിൽ അത്തോളി എസ് ഐ യേയും അനിൽ അധിക്ഷേപിച്ചിരുന്നു അജീഷ് അത്തോളിക്ക് പിന്തുണയുമായി ഒട്ടേറെപ്പർ രംഗത്തെത്തുകയും പ്രതിഷേധം വ്യാപകമാവുകയും ചെയ്തു. സംഭവത്തിൽ
അത്തോളി പ്രസ് ക്ലബ് ശക്തിയായി പ്രതിഷേധിച്ചു. വാർത്തകൾ കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി നൽകുന്ന മാധ്യമ പ്രവർത്തകരെ ഭീഷണിയിലൂടെയും, വ്യക്തിഹത്യയിലൂടെയും കടിഞ്ഞാണിടാമെന്നത് വ്യാമോഹം മാത്രമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
അജീഷിനെതിരെയുള്ള മോശം പരാമർശത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. ആരിഫ് സ്വാഗതവും ട്രഷറർ ബഷീർ കൂനോളി നന്ദിയും പറഞ്ഞു.
അജീഷ് അത്തോളിയെ സോഷ്യൽ മീഡിയയിൽ വ്യക്തിപരമായി അധിക്ഷേപിച്ചതിൽ പഞ്ചായത്ത് മുസ് ലിം ലീഗ്, ആർ.എം.പി.ഐ അത്തോളി ലോക്കൽ കമ്മിറ്റി എന്നിവ പ്രതിഷേധിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൈസൽ അത്തോളി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സുനിൽ കൊളക്കാട്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പി.അജിത് കുമാർ എന്നിവരും പ്രതിഷേധിച്ചു.