കുന്നത്തറ ടെക്സ്റ്റൈൽസിലെ ജീവനക്കാർക്ക് ഓണം അലവൻസ് നൽകണം
കുന്നത്തറ ടെക്സ്റ്റൈൽസിലെ ജീവനക്കാർക്ക് ഓണം അലവൻസ് നൽകണം
Atholi News4 Sep5 min

കുന്നത്തറ ടെക്സ്റ്റൈൽസിലെ ജീവനക്കാർക്ക് ഓണം അലവൻസ് നൽകണം



ഉള്ളിയേരി : പൂട്ടിക്കിടക്കുന്ന കുന്നത്തറ ടെക്സ്റ്റൈൽസിലെ ജീവനക്കാർക്ക് ഓണം അലവൻസ് നൽകണമെന്ന് ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് കെ. കെ സുരേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. രാജേന്ദ്രൻ

മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, ക്യാമ്പ് ഡയറക്ടറും

ഡിസിസി ട്രഷററുമായ ടി. ഗണേഷ് ബാബു,

ഡിസിസി ജനറൽ സെക്രട്ടറി രാജൻ മരുതേരി,

നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ രാജീവൻ

യുഡിഎഫ് കൺവീനർ കൃഷ്ണൻ കൂവിൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

ക്യാമ്പിലെ ചർച്ചകൾക്ക്  

എടാടത്ത് രാഘവൻ, പി.പ്രദീപ് കുമാർ , ബിന്ദു കോറോത്ത്, മൂസക്കോയ കണയംകോട്, ബാബു മഞ്ഞക്കൈ, ടി.അബ്ദുൽ റഹ്മാൻ, മണ്ഡലം ജനറൽ സെക്രട്ടറി ബിജു വെട്ടുവച്ചേരി എന്നിവർ നേതൃത്വം നൽകി.

Recent News