സർവീസിൽ നിന്നും വിരമിച്ചവരുടെ കുടുംബ സംഗമം വേറിട്ടതായി
സർവീസിൽ നിന്നും വിരമിച്ചവരുടെ കുടുംബ സംഗമം വേറിട്ടതായി
Atholi News18 Nov5 min

സർവീസിൽ നിന്നും വിരമിച്ചവരുടെ കുടുംബ സംഗമം

വേറിട്ടതായി 



ഉള്ളിയേരി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൊടക്കല്ലൂർ യൂണിറ്റ് കുടുംബ സംഗമം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി. അജിത ഉദ്ഘാടനം ചെയ്തു. മൊടക്കല്ലൂർ എ. യു. പി. സ്കൂളിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ്‌ പി.ജനാർദ്ദനൻ നായർ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ കെ. ടി. പൊന്നമ്മ, ടി. സുലോചനമ്മ, എടവലത്ത് ശങ്കരൻ സന്നദ്ധ പ്രവർത്തകൻ ഷാജി ഇടീക്കൽ എന്നിവരെ ബ്ലോക്ക്‌ സെക്രട്ടറി പി. വി. ഭാസ്കരൻ കിടാവ് ആദരിച്ചു.


news image





കാഞ്ഞിക്കാവ് ഭാസ്കരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. അത്തോളി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ രേഖ വെള്ളത്തോട്ടത്തിൽ, ടി. പി. ദിനേശൻ മാസ്റ്റർ, പി. എം. മാധവൻ മാസ്റ്റർ, കാർത്തിക. എം., ടി. ദേവദാസൻ, പ്രഭാകരൻ പനോളി, എന്നിവർ സംസാരിച്ചു. കെ. രവീന്ദ്രൻ മാസ്റ്റർ സ്വാഗതവും എൻ. സുമേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് പെൻഷൻകാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.



Recent News