ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അത്തോളി ഗവ. ഹൈസ്ക്കൂൾ വിദ്യാർത്ഥിക്ക് മിന്നും വിജയം ;സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനും യോഗ്യത നേടി
അത്തോളി : ജില്ലാ റൈഫിൾ ക്ലബ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ
അത്തോളി ഗവ. ഹൈസ്ക്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി യോഹാൻ റോയിക്ക് മിന്നും വിജയം.
സബ്യൂത്ത് വിഭാഗങ്ങളിൽ രണ്ട് സിൽവർ മെഡലും രണ്ട് വെള്ളിയുമാണ് നേടിയത്.തൊണ്ടയാട് റൈഫിൾ ക്ലബിൽ നാല് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ജില്ലയിൽ നിന്നും 110 ഓളം പേർ പങ്കെടുത്തു. ആഗസ്റ്റ് 28ന് കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന തല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി.
ഫറോക്ക് അസി. കമ്മീഷണർ എ എസ് സിദ്ദിഖ് മെഡൽ സമ്മാനിച്ചു . സബ് കളക്ടർ ഖൗതം രാജ്, അസോസിയേഷൻ സെക്രട്ടറി അഭിജിത്ത് ശബരീഷ് , കോച്ച് വിപിൻ ദാസ് എന്നിവരും പങ്കെടുത്തു.
സംസ്ഥാന ഷട്ടിൽ ബാറ്റ് മിൻ്റൻ താരം അബ്രഹാം റോയ് യുടെ സഹോദരനാണ്.അത്തോളി ഓട്ടമ്പലത്താണ് വീട്