ദത്ത് ഗ്രാമത്തിൽ ഓണക്കിറ്റ് സമ്മാനിച്ചു ',  മാതൃകയായി എരഞ്ഞിക്കൽ  പി വി എസ് സ്കൂൾ
ദത്ത് ഗ്രാമത്തിൽ ഓണക്കിറ്റ് സമ്മാനിച്ചു ', മാതൃകയായി എരഞ്ഞിക്കൽ പി വി എസ് സ്കൂൾ
Atholi News14 Sep5 min

ദത്ത് ഗ്രാമത്തിൽ ഓണക്കിറ്റ് സമ്മാനിച്ചു ',

മാതൃകയായി എരഞ്ഞിക്കൽ  പി വി എസ് സ്കൂൾ 


സ്വന്തം ലേഖകൻ 


എരഞ്ഞിക്കൽ: 

ദത്ത് ഗ്രാമമായ പെരുന്തുരുത്തി ചെറുകാട് കോളനിയിൽ 15 വീടുകൾക്ക് ഓണ കിറ്റുകൾ നൽകി എരഞ്ഞിക്കൽ പിവിഎസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ് മാതൃകയായി. സ്കൂൾ പി ടി എ പ്രസിഡണ്ടായ ബൈജു വയലിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ. ശ്രീപ്രിയ, പ്രോഗ്രാം ഓഫീസർ ബി. എസ്. അമൃത, വോളണ്ടിയർ ലീഡർ അഥർവ് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. വളണ്ടിയേഴ്സ് അവരവരുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന വിഭവങ്ങൾ ആയിരുന്നു കിറ്റിൽ കൂടുതലായും ഉണ്ടായിരുന്നത്. 5000ത്തിലധികം രൂപയുടെ സാധനങ്ങൾ വളണ്ടിയർമാർ ശേഖരിച്ചു. ബാക്കി 3800 രൂപയുടെ സാധനങ്ങളും കൂടെ കൂട്ടിച്ചേർത്താണ് ദത്ത് ഗ്രാമത്തിലേക്ക് സംഭാവന ചെയ്തത്. ഒരു ദിവസം കൊണ്ടാണ് ഇത്രയും സാധനങ്ങൾ ശേഖരിച്ചത്. സർക്കാരിൻറെ ഓണക്കിറ്റ് ലഭിക്കാത്ത കുടുംബങ്ങൾ ആയിരുന്നു ഗ്രാമത്തിൽ ഉണ്ടായിരുന്നത്. ഏറെ ഹൃദ്യമായ ഒരു അനുഭവമായി ഈ ദിവസത്തെ വളണ്ടിയർമാർ സാക്ഷ്യപ്പെടുത്തി.

Recent News