
സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഗുരുവന്ദനം
കൊളത്തൂർ :സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി. യൂണിറ്റ് അധ്യാപക ദിനാചരണത്തിന്റെ ഭാഗമായുള്ള ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. എസ്.എം.സി ചെയർമാൻ രഞ്ജിത്ത് പിലാച്ചേരി അധ്യക്ഷം വഹിച്ചു. പി.ടി.എ പ്രസിഡൻറ് നാസർ കൊളത്തൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് രൂപേഷ് ,
എസ്.പി.സി.ഡി ഐ നിതീഷ്.സി.എന്നിവർ ആശംസകൾ അർപ്പിച്ചു. കലാ സാഹിത്യ-സാംസ്കാരിക പ്രവർത്തകൻ സുധൻ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹയർസെക്കൻ വിഭാഗത്തിലെ മുഴുവൻ അധ്യാപകരെയും എസ്പിസി കേഡറ്റുകൾ ആദരിച്ചു. സീനിയർ കേഡറ്റ് പാർവതി സ്വാഗതവും സ്കൂൾ ലീഡർ നീതിക നന്ദിയും രേഖപ്പെടുത്തി.