അനുസ്മരണവും അനുമോദനവും,
സാജിദ് കോറോത്ത് ഉദ്ഘടനം ചെയ്തു
ഉള്ളിയേരി :മുസ്ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് നേതാക്കളായിരുന്ന ഇ.സി ശിഹാബ് റഹ്മാൻ, പി കെ അഷറഫ് എന്നിവരുടെ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു.
ബാലുശ്ശേരി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മൂന്നാം വാർഡ് മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ട റംല ഗഫൂർ, കെഎംസിസി നേതാക്കന്മാരായ വിവി ഷാഹിർ, ഹാഷിദ് മുണ്ടോത്ത്, വയനാട് ദുരന്തഭൂമിയിൽ സേവനം ചെയ്ത വൈറ്റ് ഗാർഡ് അംഗങ്ങൾ, കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ വൈസ് പ്രസിഡണ്ട് മുഹമ്മദ് മാസ്റ്റർ, ആപത്ത് മിത്ര വളണ്ടിയർ അരുൺ നമ്പ്യാട്ടിൽ, കേന്ദ്ര ഗവണ്മെൻ്റിന്റെ വാർത്താ വിതരണ വിക്ഷേപണ വകുപ്പിന് കീഴിലുള്ള സോംഗ് ആൻഡ് ഡ്രാമ ഡിവിഷൻ ആർട്ടിസ്റ്റായി തിരെഞ്ഞെടുക്കപ്പെട്ട അഷറഫ് നാറാത്ത്, ഗായകൻ സഫ്‌വാൻ സലീം എന്നിവരെ അനുമോദിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി കോയ നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സിറാജ് ചിറ്റേടത്ത് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി റഹീം എടത്തിൽ, വാർഡ് മെമ്പർ മുനീറ നാസർ, പി. കെ.ഐ മുഹയുദ്ധീൻ, ബഷീർ നൊരവന, അസീസ് കൊയക്കാട്, സാജിത് നാറാത്ത്, പി. എം മുഹമ്മദലി, അബു ഏക്കലുള്ളതിൽ, അൻവർ മാസ്റ്റർ, പി.എം സുബീർ, ലബീബ് മുഹ്സിൻ , ലൈല മാമ്പൊയിൽ, ഷാബിൽ ഇടത്തിൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ:
ഉള്ളിയേരിയിൽ നടന്ന ശിഹാബ് റഹ്മാൻ അനുസ്മരണവും അനുമോദാനവും സാജിത് കോറോത്ത് ഉദ്ഘാടനം ചെയ്യുന്നു.