വോയ്സ് ഓഫ് വെങ്ങാലി പ്രതിഭാ പുരസ്‌കാരം
വിതരണം ചെയ്തു
വെങ്ങാലി : വോയ്സ് ഓഫ് വെങ്ങാലിയുടെ ഒൻപതാമത് പ്രതിഭ പുരസ്‌കാര വിതരണം വെങ്ങാലിയിൽ നടന്നു. പ്രദേശത്തെ 5 റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ ഉള്ള 11 വിദ്യാർത്ഥികളാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹരായത്. പരിപാടി രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് വെങ്ങാലി പ്രസിഡന്റ് കളത്തിൽ പ്രദീപൻ അധ്യക്ഷത വഹിച്ചു. ടി ടി സാബു, കൊന്നാരി സദാനന്ദൻ, കെ ടി മോഹനൻ, സുബീഷ് വെങ്ങാലി, രുമ്പിത പ്രദീപ്, ഗായത്രി ഷിബു തുടങ്ങിയവർ സംസാരിച്ചു. കെ പി എസ് ടി ജില്ലാ പ്രസിഡന്റ് ടി ടി ബിനു മാസ്റ്റർ ദേശീയ പതാക ഉയർത്തി.