കെട്ടിടത്തിൽ നിന്നും വീണ് മരിച്ച സൈനികന്റെ മൃതദേഹം ഇന്ന് രാത്രി കൊയിലാണ്ടിയിൽ എത്തും : സംസ്ക്കാരം നാ
കെട്ടിടത്തിൽ നിന്നും വീണ് മരിച്ച സൈനികന്റെ മൃതദേഹം ഇന്ന് രാത്രി കൊയിലാണ്ടിയിൽ എത്തും : സംസ്ക്കാരം നാളെ നന്മണ്ടയിൽ
Atholi News27 Nov5 min

കെട്ടിടത്തിൽ നിന്നും വീണ് മരിച്ച സൈനികന്റെ മൃതദേഹം ഇന്ന് രാത്രി കൊയിലാണ്ടിയിൽ എത്തും :

സംസ്ക്കാരം നാളെ നന്മണ്ടയിൽ



സ്വന്തം ലേഖകൻ 



കൊയിലാണ്ടി:ഡൽഹിയിൽ മിലിറ്ററി ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണ് പരിക്കേറ്റ് ചികിത്സയിരിക്കെ മരിച്ച കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ 

നന്മണ്ട 12 ൽ കൈപ്പേൻ തടത്തിൽ തറവാട്ടിൽ നാളെ രാവിലെ 10.30 ന് സംസ്ക്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്ന് രാത്രി 11.30 ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കും. തുടർന്ന് കൊയിലാണ്ടി കൊല്ലത്തെ വീട്ടിൽ പൊതു ദർശനം. നാളെ രാവിലെ 8 ന് നന്മണ്ടക്ക് പോകും.


ഉത്തർ പ്രദേശ് ഗാസിയാബാദ് ഡി എസ് സി ഹിന്റോൺ എയർഫോഴ്‌സ് ഉദ്യോഗസ്ഥനും കൊല്ലം ഇല്ലത്ത് കാവിന് സമീപം തവളകുളം കുനി ഹരിചന്ദനം വീട്ടിൽ സജിത്താണ് ( 43 ) ചികിത്സയിരിക്കെ മരണത്തിന് കീഴടങ്ങിയത്.


നവംബർ 3 ന് ഉച്ചക്ക് 1.20 നായിരുന്നു സംഭവം .ഫോണിൽ കുടുംബവുമായി സംസാരിച്ച് കൊണ്ടിരിക്കെ 

ചവുട്ടി നിന്ന പാരപ്പെറ്റ് തകർന്ന് സജിത്ത് താഴേക്ക് വീഴുകയായിരുന്നു. 

കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ സജിത്ത് ഡൽഹിയിൽ മിലിറ്ററി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.പിന്നീട് 

വെൻ്റിലേറ്ററിലേക്ക് മാറ്റി . ചൊവ്വാഴ്ച രാത്രി കിഡ്നി തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് ചെയ്തിരുന്നു, ഇന്നലെ രാവിലെ 8.10 ഓടെ മരണം സംഭവിച്ചു.

മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ പാലോറയിൽ ബാലൻ്റെയും ദേവിയുടെയും (നന്മണ്ട 12)മകനാണ്. ഭാര്യ എം ജോഷ്മ ( വിയ്യുർ , കൊയിലാണ്ടി ) മക്കൾ :

റിഥു ദേവ് ( ഏഴാം ക്ലാസ് - അമൃത വിദ്യാലയം - പെരുവട്ടൂർ ) , റിഷിക്ക് ദേവ് ( മൂന്ന് വയസ് ) .

ഏക സഹോദരി സിതാര ( മാനന്തവാടി).

Recent News