ഒരാഴ്ചത്തെ യോഗ പരിപാടി ;തലക്കുളത്തൂർ ഗവ.ആയുർവേദ ഡിസ്‌പെൻസറിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം തുടങ്ങി
ഒരാഴ്ചത്തെ യോഗ പരിപാടി ;തലക്കുളത്തൂർ ഗവ.ആയുർവേദ ഡിസ്‌പെൻസറിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം തുടങ്ങി
Atholi NewsInvalid Date5 min

ഒരാഴ്ചത്തെ യോഗ പരിപാടി ;തലക്കുളത്തൂർ

ഗവ.ആയുർവേദ ഡിസ്‌പെൻസറിയിൽ

അന്താരാഷ്ട്ര യോഗ ദിനാചരണം തുടങ്ങി


 


തലക്കുളത്തൂർ ഗ്രാമപഞ്ചായത് ഗവ ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിൻെറ ഭാഗമായി പഞ്ചായത്തുതല ഉത്‌ഘാടനം ഗവ എൽ പി സ്കൂൾ അന്നശ്ശേരിയിൽ 

വെച്ച് നടന്നു . യോഗ ദിനാചരണം തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്

വൈസ് പ്രസിഡന്റ് കെ കെ ശിവദാസൻ ഉത്‌ഘാടനം ചെയ്തു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രജിത കെ ജി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ കെ പ്രവീൺ , മെഡിക്കൽ ഓഫീർ ഡോ ഗീത, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ, പഞ്ചായത്തു വാർഡ് മെമ്പർമാരായ റസിയ ടി കെ, ഗിരീഷ് കെ വി, എച് എം സി അംഗം പ്രകാശൻ മുട്ടിയമ്പുറത്ത്, പി ടി എ പ്രെസിഡൻ്റ് ജാസ്മിൻ എന്നിവർ പ്രസംഗിച്ചു. ഗവ എൽ പി സ്കൂൾ പ്രധാന അധ്യാപകനായ വി എം ശിവാനന്ദൻ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് യോഗ പരിശീലന ക്‌ളാസ്സുകൾ ഡോ കെ അനില നയിച്ചു . മാസ്സ് യോഗ പ്രോഗ്രാമിൽ അമ്പതോളം വനിതകൾ പങ്കെടുത്തു. കുട്ടികൾക്കും പ്രത്യേകമായി യോഗ പരിശീലനം നടന്നു. ഈ വർഷത്തെ യോഗ ദിനാചരണ പരിപാടികളുടെ ഭാഗമായി ആയുർവേദ ഡിസ്പെന്സറിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. യോഗ സംഗമം , യോഗ സമാവേശം, യോഗ ഫെസ്റ്റിവൽ, യോഗ പാർക്ക് പ്രോഗ്രാം, ഹരിത യോഗ , ബഡ്‌സ് യോഗ, യോഗ അൺ പ്ലഗ്ഗ്ഡ് , യോഗ ജീരിയാട്രിക് എന്നി പരിപാടികൾ നടക്കും. പഞ്ചായത്തിലെ എല്ലാവാർഡുകളിലും യോഗ ക്ളബ്ബും പരിശീലന ക്‌ളാസുകളും നടക്കും. പഞ്ചായത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ചു യോഗ പരിശീലനവും ലഹരി മുക്തിക്കായുള്ള പ്രത്യേക പദ്ധതികളും പരിശീലനം ക്യാമ്പുകളും സംഘടിപ്പിക്കും

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec