ബഷീർ കഥാപാത്രങ്ങളിൽ വിദ്യാർത്ഥികൾ വേഷമണിഞ്ഞു; എം ഇ എസ് സ്കൂളിൽ വേറിട്ട ബഷീർ സ്മരണ
അത്തോളി : എം ഇ എസ് സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. മോണ്ടിസോറി വിഭാഗം വിദ്യാർത്ഥികൾ ബഷീറിന്റെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞത് വേറിട്ട ബഷീർ അനുസ്മരണമായി.
ആയിഷ നസ, എയ്സൽ ആയത്, ഹാമിസ് ഹസ്സൻ, സെല്ല ഖദീജ, അദ്യോയ എസ്.എൽ, ആദം മുആദ്, ഹാദി ഹനൻ, ദേവ ശ്രീ ഗോപി എന്നിവരാണ് കഥാപാത്രങ്ങളുടെ വേഷമണിഞ്ഞത്.
ഫോട്ടോ:ബഷീർ കഥാപാത്രങ്ങളായി അത്തോളി
എം ഇ എസ് -ലെ മോണ്ടിസോറി വിദ്യാർത്ഥികൾ അണിനിരന്നപ്പോൾ .